തിരുവനന്തപുരം വിമാനത്താവളത്തിന് ഇനി ‘പഞ്ചനക്ഷത്ര തിളക്കം ആഡംബര ഹോട്ടല്‍ നിര്‍മ്മാണത്തിന് അദാനിയും ഐ.എച്ച്.ജി.യും കൈകോര്‍ക്കുന്നു

തിരുവനന്തപുരം: തലസ്ഥാനത്തെ രാജ്യാന്തര വിമാനത്താവളത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആഡംബര ഹോട്ടല്‍ സമുച്ചയം ഒരുങ്ങുന്നു. അദാനി ഗ്രൂപ്പും പ്രശസ്ത ആഗോള ഹോട്ടല്‍ ശൃംഖലയായ ഐ.എച്ച്.ജി. ഗ്രൂപ്പും (ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടല്‍ ഗ്രൂപ്പ്) ചേര്‍ന്നാണ് ഈ ബൃഹത് പദ്ധതി നടപ്പിലാക്കുന്നത്. ഇതോടെ ഐ.എച്ച്.ജി.യുടെ പ്രശസ്തമായ ‘കിംപ്ടണ്‍’ ബ്രാന്‍ഡ് തിരുവനന്തപുരമുള്‍പ്പെടെയുള്ള നഗരങ്ങളിലെത്തും.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ സിറ്റി സൈഡ് ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായാണ് ഹോട്ടല്‍ നിര്‍മ്മിക്കുന്നത്. 136.31 കോടി മുടക്കി ചാക്കയില്‍ അന്താരാഷ്ട്ര ടെര്‍മിനലിന് മുന്‍വശമാണ് വമ്പന്‍ ഹോട്ടല്‍ സമുച്ചയം നിലവില്‍ വരുന്നത്. 33902 ചതുരശ്രമീറ്ററില്‍ 240 മുറികളുള്ള പഞ്ചനക്ഷത്രഹോട്ടലായിരിക്കും നിര്‍മിക്കുക. ഒരേസമയം 660 പേര്‍ക്ക് ഇരിക്കാവുന്ന വിപുലമായ സൗകര്യം. വിമാനത്താവള മേഖലയായതിനാല്‍ കെട്ടിടത്തിന്റെ ഉയരം 23 മീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *