ഡല്‍ഹിയില്‍ വീണ്ടും ബസിനുള്ളില്‍ കൂട്ടബലാത്സംഗം ഡ്രൈവറും കണ്ടക്ടറും പിടിയില്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനുള്ളില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. ഡല്‍ഹിയിലെ റാണി ബാഗ് പ്രദേശത്ത് നടന്ന നടുക്കുന്ന സംഭവത്തില്‍ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് അറസ്റ്റ് ചെയ്തു. മംഗോള്‍പുരിയിലെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുന്ന മുപ്പതുകാരിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. മൂന്ന് കുട്ടികളുടെ അമ്മയായ യുവതി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം.

രാത്രി ഡ്യൂട്ടി കഴിഞ്ഞ് പതിവുപോലെ നടന്നു വീട്ടിലേക്ക് പോവുകയായിരുന്നു യുവതി. സരസ്വതി വിഹാര്‍ ബസ് സ്റ്റോപ്പിന് സമീപം എത്തിയപ്പോള്‍ അവിടെ ഒരു സ്വകാര്യ സ്ലീപ്പര്‍ ബസ് നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടു. സമയം ചോദിക്കാനായി ബസിന്റെ വാതിലിന് സമീപം നിന്ന ആളുടെ അടുത്തേക്ക് യുവതി ചെന്ന സമയത്ത്, പ്രതികള്‍ ചേര്‍ന്ന് ഇവരെ ബലമായി ബസിനുള്ളിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. തുടര്‍ന്ന് ബസ് നംഗ്ലോയ് ഭാഗത്തേക്ക് ഓടിച്ചു പോവുകയും വിജനമായ സ്ഥലത്ത് വെച്ച് ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *