യാത്രയ്ക്കിടെയുണ്ടായ തര്‍ക്കം അക്രമത്തില്‍ കലാശിച്ചു! യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഓട്ടോറിക്ഷയ്ക്കുള്ളിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് സഹോദരങ്ങളെ പോലീസ് പിടികൂടി. മലയിന്‍കീഴ് മച്ചയില്‍ സ്വദേശികളായ അരുണ്‍ (34), അഖില്‍ (32) എന്നിവരാണ് പേരൂര്‍ക്കട പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ പേരൂര്‍ക്കട സ്റ്റേഡിയത്തിന് സമീപമായിരുന്നു സംഭവം. അമ്പലമുക്ക് സ്വദേശിയായ വിഷ്ണുവിനെയാണ് പ്രതികള്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

മൂവരും ഒരേ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കവെ ഉണ്ടായ അസഭ്യം പറച്ചിലും മുന്‍വൈരാഗ്യവുമാണ് അക്രമത്തിലേക്ക് നയിച്ചത്. തര്‍ക്കം രൂക്ഷമായതോടെ പ്രതികള്‍ വിഷ്ണുവിനെ ക്രൂരമായി മര്‍ദിക്കുകയും കൈവശമുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് തലയ്ക്ക് പിന്നില്‍ വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *