നാളെ പ്രഖ്യാപിക്കുന്ന എസ്എസ്എല്‍സി പരീക്ഷാഫലം സംസ്ഥാന സര്‍ക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്ഫോമായ ‘നമ്മുടെ കേരളം’ ആപ്പിലൂടെയും തത്സമയം അറിയാം. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സാങ്കേതിക തടസ്സങ്ങളില്ലാതെ അതിവേഗം ഫലം പരിശോധിക്കാനുള്ള വിപുലമായ സൗകര്യമാണ് ആപ്പില്‍ ഒരുക്കിയിരിക്കുന്നത്.
നാളെ ഉച്ചയ്ക്ക് പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡിജിഇയും ചേര്‍ന്നാണ് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തുക. ഫലം പുറത്തുവരുന്ന മുറയ്ക്ക് ആപ്പിലെ പ്രത്യേക ലിങ്ക് സജീവമാകും. ഒരേസമയം ലക്ഷക്കണക്കിന് ആളുകള്‍ വെബ്സൈറ്റുകളില്‍ പ്രവേശിക്കുമ്പോള്‍ ഉണ്ടാകാറുള്ള സെര്‍വര്‍ തകരാറുകള്‍ ഒഴിവാക്കി ഫലം പരിശോധിക്കാന്‍ ആപ്പ് സഹായിക്കും.