കൊല്ലത്ത് വാഹനപരിശോധനയ്ക്കിടെ പോലീസുകാരനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. കാപ്പ കേസ് പ്രതിയായ സനൂജ് എന്നയാളാണ് സിവില്‍ പോലീസ് ഓഫീസര്‍ ഷെഫീക്കിനെ ആക്രമിച്ചത്. പരിശോധനയ്ക്കിടെ കാര്‍ നിര്‍ത്തിക്കാതെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഷെഫീക്ക് ബൈക്കില്‍ പിന്തുടരുകയായിരുന്നു. ഇതിനിടെ ഷെഫീക്കിനെ വാഹനമിടിച്ച് തെറിപ്പിച്ച ശേഷം പ്രതി കടന്നുകളയാന്‍ ശ്രമിച്ചു. വാഹനത്തിനടിയില്‍പ്പെട്ട ഷെഫീക്കിന്റെ കൈയുടെ അസ്ഥിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.
അക്രമത്തിന് ശേഷം പിടിയിലായ പ്രതി സനൂജില്‍ നിന്ന് മാരക മയക്കുമരുന്നായ എം.ഡി.എം.എയും പോലീസ് കണ്ടെടുത്തു. ഏകദേശം 9.5 ഗ്രാം മയക്കുമരുന്നാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ നടത്തിയ നീക്കം അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. പ്രതിയെ നിലവില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.