ബളാന്തോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു. ചാമുണ്ടിക്കുന്നിലെ വിജയൻ മാസ്റ്റർ (56) ആണ് മരണപ്പെട്ടത്.
പാണത്തൂർ – ബളാന്തോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു. ഇന്ന് രാവിലെ തുമ്പോടിയിലെ പറമ്പിൽ നിന്നായിരുന്നു കടന്നൽ കുത്തേറ്റത്. പണിക്കാരോടൊപ്പം കാട് വെട്ടിത്തെളിക്കുമ്പോഴായിരുന്നു കടന്നൽ കുത്തേറ്റത്. മൺപുറ്റിൽ കൂട് കൂടിയ കടന്നലുകളാണ് കുത്തിയത്. ഉടൻതന്നെ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.കൂടെയുണ്ടായിരുന്ന നാലോളം തൊഴിലാളികൾക്കും കടന്നൽ കുത്തേറ്റിട്ടുണ്ട്. അവർ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.ആരുടെയും പരിക്ക് ഗുരുതരമല്ല. ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം അധ്യാപകനാണ്.