ചാമുണ്ടിക്കുന്നിലെ വിജയന്‍ മാസ്റ്റര്‍ ആണ് മരണപ്പെട്ടത്.
രാജപുരം : ബളാംതോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ വിജയന്‍ (56) കടന്നല്‍ കുത്തേറ്റ് മരിച്ചു. ഇന്ന് രാവിലെ തുമ്പോടിയിലെ പറമ്പില്‍ നിന്നായിരുന്നു കടന്നല്‍ കുത്തേറ്റത്. ജോലിക്കാരോടൊപ്പം കാട് വെട്ടിത്തെളിക്കുമ്പോഴായിരു സംഭവം. മണ്‍പുറ്റില്‍ കൂട് കൂട്ടിയ കടന്നലുകളാണ് കുത്തിയത്. ഉടന്‍തന്നെ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.കൂടെയുണ്ടായിരുന്ന നാലോളം തൊഴിലാളികള്‍ക്കും കടന്നല്‍ കുത്തേറ്റിട്ടുണ്ട്. അവര്‍ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അവരുടെ പരിക്ക് ഗുരുതരമല്ല. ബളാംതോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം അധ്യാപകനാണ് വിജയന്‍.അച്ഛന്‍: പരേതനായ ചന്ദ്രന്‍ പിള്ള,അമ്മ: രത്‌നമ്മ. ഭാര്യ : ശ്രീജ, മക്കള്‍ : വിഷ്ണു വിജയന്‍ ( വെറ്റിനറി വിഭാഗം വിദ്യാര്‍ത്ഥി ),അഞ്ജന വിജയന്‍ ( നാച്യൂറോപ്പതി ഡോക്ടര്‍ തിരുവനന്തപുരം ) .മരുമകന്‍: അഖില്‍ പിള്ള (ഡോക്ടര്‍).