മലപ്പുറത്ത് കള്ള് ഷാപ്പില്‍ കവര്‍ച്ച!ഉടമയെ ആക്രമിച്ച് സ്വര്‍ണ്ണമാലയും മൊബൈലും കവര്‍ന്നു

മലപ്പുറം വെങ്ങാട് മൂര്‍ക്കനാട് റോഡിലെ കള്ള് ഷാപ്പില്‍ ഉടമയെ ആക്രമിച്ച് സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും കവര്‍ന്നു. പകല്‍ സമയത്ത് സ്‌കൂട്ടറിലെത്തിയ രണ്ട് അക്രമികള്‍ ഏകദേശം രണ്ട് മണിക്കൂറോളം ഷാപ്പിലിരുന്ന് ഭക്ഷണം കഴിച്ച ശേഷമാണ് കവര്‍ച്ച നടത്തിയത്. ഷാപ്പുടമ ദാമോദരന്റെ കഴുത്തിലുണ്ടായിരുന്ന എട്ട് പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാലയും മേശപ്പുറത്തിരുന്ന മൊബൈല്‍ ഫോണും തട്ടിയെടുത്ത ശേഷം പ്രതികള്‍ കടന്നുകളയുകയായിരുന്നു.

ഷാപ്പിലെ സഹായിയെ അടുക്കളയില്‍ പൂട്ടിയിട്ട ശേഷമാണ് സംഘം ഉടമയെ ആക്രമിച്ചത്. സംഭവത്തെത്തുടര്‍ന്ന് കൊളത്തൂര്‍ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *