കാട്ടാക്കട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം;പ്രതി ഒളിവില്‍

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഉറങ്ങിക്കിടന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ഉപദ്രവിച്ചത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബ്രൂസ്ലി ഷിബുവാണ്. ബസ് സ്റ്റാന്‍ഡിലെ കെഎസ്ആര്‍ടിസി ഓഫീസിന് മുന്നിലെ ബെഞ്ചില്‍ യുവതി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രതി ഇവരെ ആക്രമിക്കുകയായിരുന്നു. യുവതിയെ കാണാതായതിനെ തുടര്‍ന്ന് ജീവനക്കാര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അതിക്രമം നടന്ന വിവരം പുറത്തുവന്നത്.

പ്രദേശത്തെ പ്രധാന ലഹരി മാഫിയ തലവനായ ബ്രൂസ്ലി ഷിബുവിനെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പോലീസ് തിരിച്ചറിഞ്ഞത്. കഞ്ചാവ് വില്പന ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ ഇയാളെ പിടികൂടാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി കാട്ടാക്കട പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *