പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്ര ഉദുമ തെക്കേക്കര പ്രാദേശിക സമിതി കുടുംബ സംഗമം ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പി. വി. ചിത്രഭാനു അധ്യക്ഷത വഹിച്ചു. പൂരക്കളി അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ് ജേതാവ് പി. വി. കുഞ്ഞിക്കോരന്‍ പണിക്കരെ ആദരിച്ചു.
ജനറല്‍ കണ്‍വീനര്‍ പള്ളം നാരായണന്‍, പ്രാദേശിക സമിതി പ്രസിഡന്റ് പി. വി. അശോക് കുമാര്‍, സെക്രട്ടറി പ്രഭാകരന്‍ തെക്കേക്കര, ക്ഷേത്ര വൈസ് പ്രസിഡന്റ് കൃഷ്ണന്‍ ചട്ടഞ്ചാല്‍, മാതൃസമിതി പ്രസിഡണ്ട് മിനി ഭാസ്‌കരന്‍, വാര്‍ഡ് അംഗം കൃഷ്ണന്‍ പള്ളം , നാണു നാരായണന്‍, ബാലകൃഷ്ണന്‍ കേവീസ്, ജയന്തി അശോക് എന്നിവര്‍ പ്രസംഗിച്ചു.
പ്രാദേശിക സമിതിയുടെ മുന്‍കാല ഭാരവാഹികള്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരെ ആദരിച്ചു. ചിത്രകാരി പ്രസന്ന നാരായണനെ അനുമോദിച്ചു. പ്രാദേശിക സമിതി അംഗങ്ങളുടെയും മക്കളുടെയും വിവിധ കലാപരിപാടികളും പ്രസന്ന നാരായണന്റെ പെയിന്റിങ് ചിത്ര പ്രദര്‍ശനവും ഉണ്ടായിരുന്നു.