സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട കാസര്‍കോട് ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലെയും ഫലങ്ങള്‍ പുറത്തുവന്നു. കേരളത്തിലെ ഒന്നാമത്തെ നിയോജകമണ്ഡലമായ മഞ്ചേശ്വരം മഞ്ചേശ്വരത്ത് സിറ്റിംഗ് എം.എല്‍.എയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ സ്ഥാനാര്‍ത്ഥിയുമായ എ.കെ.എം അഷ്‌റഫ് 96948 വോട്ടുകള്‍ നേടി വിജയിച്ചു. ഭൂരിപക്ഷം 29252 വോട്ടുകള്‍.
ബി.ജെ.പി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ 67696 വോട്ടോടെ രണ്ടാമതെത്തി. സി.പി.ഐ.എം സ്ഥാനാര്‍ത്ഥി കെ.ആര്‍ ജയാനന്ദയ്ക്ക് 21212 വോട്ടുകള്‍ ലഭിച്ചു. ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ സഞ്ജീവന് 212 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ ജീന്‍ ലവീനോ മോന്തേരോയ്ക്ക് 523 ഉം കണ്ണൂര്‍ അബ്ദുള്ള മാസ്റ്ററിന് 285 ഉം ഡി.സുരേന്ദ്രന്‍ നായര്‍ 203 ഉം അബ്ദുല്ലത്തീഫിന് 79ഉം മുഹമ്മദ് അഷ്‌റഫിന് 78ഉം മുഹമ്മദ് അശ്‌റഫ് കെ.എയ്ക്ക് 64 ഉം ജോണ്‍ ഡിസൂസ്‌യ്ക്ക് 46ഉം നോട്ടയ്ക് 455 ഉം വോട്ടുകള്‍ ലഭിച്ചു.
കാസര്‍കോട് നിയോജകമണ്ഡലത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായ കല്ലട്ര മാഹിന്‍ 76396 വോട്ടുകളുമായി വിജയിച്ചു. ഭൂരിപക്ഷം 22698 വോട്ടുകള്‍.
ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ അശ്വിനി എം.എല്‍ 53698 വോട്ടുകളുമായി രണ്ടാമതെത്തി. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ ഷാനവാസ് പാദൂര്‍ 36678 ഉം ഷാനവാസ് എ.എ 893 ഉം മുഹമ്മദ് അലി ഫത്താഹ് ബി എം 824 ഉം നോട്ടയ്ക്ക് 714 വോട്ട്കളും ലഭിച്ചു.
ഉദുമ നിയോജകമണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ നീലകണ്ഠന്‍ 78910 വോട്ടുകളുമായി വിജയിച്ചു. ഭൂരിപക്ഷം 4847 വോട്ടുകള്‍.
സിറ്റിംഗ് എംഎല്‍എയായ സി.പി.ഐ.എം സ്ഥാനാര്‍ഥി സി.എച്ച് കുഞ്ഞമ്പു 74063 വോട്ടുകളോടെ രണ്ടാമതെത്തി. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ എം.മനു ലാലിനു 26899 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ കുഞ്ഞമ്പു പി.പിയ്ക്ക് 191 ഉം കുഞ്ഞിരാമന് 138 നസീറിന് 111 ഉം നോട്ടയ്ക്ക് 504 വോട്ടുകളും ലഭിച്ചു.
കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായ അഡ്വക്കേറ്റ് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ 79920 വോട്ടുകളുമായി വിജയിച്ചു. ഭൂരിപക്ഷം 15316 വോട്ടുകള്‍.
കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഷൈജി ഓട്ടപ്പള്ളി 64604 വോട്ടുകളോടെ രണ്ടാമതെത്തി. ബിജെപി സ്ഥാനാര്‍ത്ഥിയായ എം.ബല്‍രാജിനു 27063 വോട്ടുകളും ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ബി.വിജയകുമാറിന് 3132 വോട്ടുകളും നോട്ടയ്ക്ക് 1058 വോട്ടുകളും ലഭിച്ചു.
തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സന്ദീപ് വാര്യര്‍ 83109 വോട്ടുകളുമായി വിജയിച്ചു. ഭൂരിപക്ഷം 4431 വോട്ടുകള്‍.
സി.പി.ഐ.എം സ്ഥാനാര്‍ഥി ഡോക്ടര്‍ വി.പി.പി മുസ്തഫ 78678 വോട്ടുകളുമായി രണ്ടാമതെത്തി. ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയായ രവി കുളങ്ങരയ്ക്ക് 7837 വോട്ടുകള്‍ ലഭിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ സന്ദീപ് എളാട്ട് 258 ഉം മുസ്തഫ പി.പി 169ഉം മുസ്തഫ വി.പി 143 ഉം നോട്ടയ്ക്ക് 710 വോട്ടുകള്‍ ലഭിച്ചു.