രാവണേശ്വരം : 40 വര്‍ഷത്തെ സേവനത്തിന് ശേഷം രാവണേശ്വരം അംഗന്‍വാടിയില്‍ നിന്നും വിരമിക്കുന്ന ലക്ഷ്മി ടീച്ചര്‍ക്ക് നാടിന്റെ ആദരമായി ജനകീയ യാത്രയയപ്പ് നല്‍കി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് ലക്ഷ്മി ടീച്ചര്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി. വാര്‍ഡ് മെമ്പര്‍ എ. തമ്പാന്‍ അധ്യക്ഷത വഹിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും സ്‌നേഹോപഹാരങ്ങളും ചടങ്ങില്‍ വച്ച് ലക്ഷ്മി ടീച്ചര്‍ക്ക് സമ്മാനിച്ചു. ചടങ്ങില്‍ സംബന്ധിച്ച ഒട്ടുമിക്ക പേരും ടീച്ചറുടെ വിദ്യാര്‍ത്ഥികളായിരുന്നു എന്നത് ചടങ്ങിന് മികവേകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കെ.സോയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രതീഷ് വെള്ളം തട്ട, അജാനൂര്‍ പഞ്ചായത്ത് മെമ്പര്‍ ദീപ പ്രവീണ്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ. ആര്‍. രേഷ്മ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ അശ്വിനി രവി, എ. കൃഷ്ണന്‍, പി. എ. ശകുന്തള,ഒ. മോഹനന്‍, ഗംഗാധരന്‍ പള്ളിക്കാപ്പില്‍, അനീഷ് രാവണേശ്വരം, എം.ജി. പുഷ്പ, പി. മിനി, ദാമോദരന്‍ തണ്ണോട്ട്, കെ. ശശി, എന്നിവര്‍ സംസാരിച്ചു. ലക്ഷ്മി ടീച്ചര്‍ യാത്രയയപ്പ് ചടങ്ങില്‍ മറുപടി പ്രസംഗം നടത്തി. എം. ബാലകൃഷ്ണന്‍ സ്വാഗതവും എം. സുകേഷ് നന്ദിയും പറഞ്ഞു