മഴക്കാല പൂര്‍വ ശുചീകരണത്തിന് പാലക്കുന്നില്‍ തുടക്കമായി

പാലക്കുന്ന്: ഉദുമ പഞ്ചായത്ത് തല മഴക്കാല പൂര്‍വ ശുചീകരണത്തിന് പാലക്കുന്നില്‍ തുടക്കം കുറിച്ചു. പഞ്ചായത്ത് ഭരണ സമിതി വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണതോടെ പൊതു ഇടങ്ങളിലെ മഴക്കാല പൂര്‍വ ശുചീകരണത്തിന് പാലക്കുന്ന്, ഉദുമ, ബേക്കല്‍ ക്ലസ്റ്ററുകളിലെ പ്രവര്‍ത്തനം പാലക്കുന്ന് ടൗണില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഫൗസിയ അബ്ദുള്ള, സെക്രട്ടറി ആദിത്യന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ , വാര്‍ഡ് മെമ്പര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ , സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ , തൊഴിലുറപ്പ് തൊഴിലാളികള്‍,. ഹരിത കര്‍മസേന തുടങ്ങിയവര്‍ പങ്കെടുത്തു . എല്ലാ വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *