വരയറിഞ്ഞ് നിറമറിഞ്ഞ് വരയാട്ടം ചിത്രരചന ക്യാമ്പ്

കളിചിരികള്‍ക്കിടയില്‍ ചായക്കൂട്ടുകളാല്‍ ചിത്രരൂപങ്ങളൊരുക്കി ദര്‍പ്പണം കലാ കേന്ദ്രയുടെ വരയാട്ടം ദ്വിദിന ജില്ലാതല ചിത്രകലാ ക്യാമ്പ് പുല്ലൂര്‍ യു.പി. സ്‌കൂളില്‍ തുടക്കമായി. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിവിധ കലകളില്‍ അഭിരമിച്ച് കല തന്നെ ലഹരിയായി കരുതി ജീവിതത്തിന്റെ വഴികളില്‍ മുന്നേറി മറ്റ് രാസലഹരികളില്‍ നിന്നും മാറി നില്‍ക്കണമെന്ന് വരയാട്ടം ചിത്രകലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് കൊണ്ട് ഡോ. വി ബാലകൃഷ്ണന്‍ പറഞ്ഞു. കലകളില്‍ കൂടിയും സര്‍ഗ്ഗാത്മക വഴികളില്‍ കൂടിയും ജീവിത വഴി തിരിച്ചു വിടാനാകുമെന്നും അതിന് സര്‍ഗ്ഗാത്മക ക്യാമ്പുകള്‍ വഴിയൊരുക്കും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുല്ലൂര്‍ ദര്‍പ്പണം കലാകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ജി.യു.പി സ്‌കൂള്‍ പുല്ലൂരില്‍ സംഘടിപ്പിച്ച ദ്വിദിന ചിത്രരചനാ ക്യാമ്പില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എണ്‍പതോളം കുട്ടികള്‍ പങ്കെടുത്തു. ചിത്രകലയുടെ വൈവിധ്യങ്ങളെ കുറിച്ച് വിവിധ പരിശീലന ക്ലാസ്സും, വരയുടെ മാധ്യമം, മരംവര, ബുക്ക് വര, കരിവര തുടങ്ങിയവയും നടന്നു. ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂരാണ് ക്യാമ്പ് ഡയരക്ടര്‍.

ജി.യു.പി. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ പി. ജനാര്‍ദ്ദനന്‍ അധ്യക്ഷനായി. മാധ്യമപ്രവര്‍ത്തകരായ കെ.ബാബു, ടി.കെ പ്രഭാകരന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. രാജേന്ദ്രന്‍ പുല്ലൂര്‍, അനില്‍ പുളിക്കാല്‍, പി. ബാലകൃഷ്ണന്‍, ഷാജി എടമുണ്ട, കെ ഷീബ, അനീഷ് ബന്തടുക്ക എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *