സ്‌കൂള്‍ ഫിറ്റ്‌നസ് ഉത്തരവ് പിന്‍വലിക്കണം: കെപിഎസ്ടിഎ

കാഞ്ഞങ്ങാട്: പ്രായോഗികമല്ലാത്ത സ്‌കൂള്‍ ഫിറ്റ്‌നസ് ഉത്തരവ് പിന്‍വലിക്കുക, കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ ഉത്തരവ് പുന:സ്ഥാപിക്കുക, സുരക്ഷാ ഉത്തരവാദിത്തം പൂര്‍ണ്ണമായും അധ്യാപകന്റെ ചുമത ഏല്‍പ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ കമ്മറ്റി കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

സംസ്ഥാന സെക്രട്ടറി പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് സി.കെ അജിത അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗങ്ങളായ അലോഷ്യസ് ജോര്‍ജ്ജ്, സ്വപ്ന ജോര്‍ജ്, എം.കെ പ്രിയ, ജില്ലാ സെക്രട്ടറി ടി.രാജേഷ്, ട്രഷറര്‍ പി.ശ്രീജ പി.ജല ജാക്ഷി, കെ.കെ. സജിത്ത്, ടി. മധുസൂദനന്‍, കെ. ശശീന്ദ്രന്‍ , കെ.ടി റോയി, കെ. സുഗതന്‍ കെ.വി ജനാര്‍ദ്ദനന്‍ , വിമല്‍ അടിയോടി എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *