റാണിപുരം മാടത്തുമല ശ്രീ കരിഞ്ചാമുണ്ഡി ദേവസ്ഥാനം തെയ്യംകെട്ട് മഹോത്സവം മെയ് 5, 6 തിയ്യതികളില്‍

റാണിപുരം : മാടത്തുമല ശ്രീ കരിഞ്ചാമുണ്ഡി ദേവസ്ഥാനത്തെ ഈ വര്‍ഷത്തെ തെയ്യംകെട്ട് മഹോത്സവം മെയ് 5, 6 തീയതികളില്‍ നടക്കും. 5 ന് വൈകുന്നേരം 5.30-ന് കലശം വെയ്ക്കലോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് 6.30-ന് പെരുതടി ശ്രീ മഹാദേവ ക്ഷേത്ര ഭജന സമിതിയുടെ നേതൃത്വത്തില്‍ ഭജനയും, രാത്രി 7.30-ന് തെയ്യം കൂടലും നടക്കും. 8.15-ന് കുളിച്ചെറ്റം ചടങ്ങിന് ശേഷം രാത്രി 9 മണിക്ക് പൂവത്താന്‍ തെയ്യം അരങ്ങിലെത്തും. 6ന് രാവിലെ 6 മണിക്ക് വീരന്‍ തെയ്യം പുറപ്പെടും. 10 മണിക്ക് വിഷ്ണുമൂര്‍ത്തി, കൊരത്തി തെയ്യങ്ങള്‍ കെട്ടിയാടും. ഉച്ചയ്ക്ക് 12.30-ന് ഭക്തജനങ്ങള്‍ക്കായി അന്നദാനം ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 2 മണിക്ക് കരിഞ്ചാമുണ്ഡി തെയ്യവും തുടര്‍ന്ന് ഗുളികന്‍ തെയ്യവും കെട്ടിയാടുന്നതോടെ മഹോത്സവത്തിന് സമാപനമാകും.

Leave a Reply

Your email address will not be published. Required fields are marked *