രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്തിലെ പറക്കളായി തോണികല്ല്, ബാനം കോട്ടപ്പാറയിലും തീപ്പിടുത്തം തോണിക്കല്ലില്‍ കാട്ട് തീ പടര്‍ന്ന് 5 ഏക്കറോളം റബര്‍ കൃഷി കത്തി നശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രന്‍ , വൈസ് പ്രസിഡന്റ് ടി.പി. വന്ദന, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ഭൂപേഷ്, പഞ്ചായത്ത് മെമ്പര്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി. ഗംഗാധരന്‍, പഞ്ചായത്ത് മെമ്പര്‍ ശ്രീജിത്. കെ, കൃഷി ഓഫീസര്‍ ഹരിത എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.