കാലിച്ചാനടുക്കം : 42 വര്‍ഷത്തെ സേവനത്തിന് ശേഷം മയ്യങ്ങാനം, കാലിച്ചാനടുക്കം അംഗനവാടിയില്‍ നിന്ന് വിരമിക്കുന്ന ഹെല്‍പ്പര്‍ ശാന്തയ്ക്ക് യാത്രയയപ്പ് നല്‍കി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ബിന്ദു ഉദ്ഘാടനം ചെയ്തു.കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി വി ജയ്ചന്ദ്രന്‍ ഉപഹാരം നല്‍കി.