രാജപുരം:കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ലൈഫ് ഭൂരഹിത ഭവന പദ്ധതി ഗുണഭോക്താവായ രാഹുല്‍ വിനീത എന്നിവരുടെ മകന്‍ രോഹിത്ത് രാഹുലിന് ശ്രവണ സഹായ ഉപകരണം നല്‍കി. കോടോം ബേളൂര്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് വയമ്പ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ശ്രവണ സഹായി വിതരണത്തിന്റെ ആകെ തുകയുടെ പകുതി പഞ്ചായത്തിന്റെയും സ്‌കൂളിന്റെയും നേതൃത്വത്തില്‍ കണ്ടെത്തുകയും, ബാക്കി തുക കമ്പിനി സ്‌പോണ്‍സര്‍ ചെയ്തതാണ്. ചടങ്ങില്‍ കോടോത്ത് എജിഎച്ച് എസ് എസ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശാന്തകുമാരി അധ്യക്ഷത വഹിച്ചു. മുന്‍ വാര്‍ഡ് മെമ്പര്‍ കുഞ്ഞികൃഷ്ണന്‍, സിഡി എസ് ചെയര്‍പേര്‍സണണ്‍ ശ്രീലത, അധ്യാപിക അഞ്ജു, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സജിന്‍, കാഞ്ഞങ്ങാട് ലൈഫ് ശ്രവണ സഹായ സ്ഥാപനം ലൈഫ് ഇയര്‍ ഐഡ് സ്ഥാപന മാനേജര്‍ ഗലീഷ് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ അജീഷ് പി എന്‍ സ്വാഗതവും എസ് എം സിചെയര്‍മാന്‍ ബിജു നന്ദിയും പറഞ്ഞു.