വനിതാ ശിശു വികസന വകുപ്പ് ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കുള്ള ഏകദിന ശില്പശാല സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം വി രമേശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വിതരണം ചെയ്യുന്ന പോഷകാഹാരങ്ങളുടെ കാര്യത്തില്‍ ഉയര്‍ന്ന ഗുണനിലവാരം ഉറപ്പുവരുത്താന്‍ വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയുണ്ടെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം വി. രമേശന്‍ . വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ഏകദിന ശില്പശാലയുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അംഗന്‍വാടികള്‍ മുഖേനയുള്ള ഭക്ഷണ വിതരണത്തില്‍ ഗുണമേന്മയുമായി ബന്ധപ്പെട്ട പരാതികളോ പരിശോധനകളില്‍ വീഴ്ചകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കും,ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൃത്യമായ നിരീക്ഷണവും ജാഗ്രതയും അനിവാര്യമാണ്.ഭക്ഷ്യകമ്മീഷന്‍ അംഗം പറഞ്ഞു.
പൊതുവിതരണ മേഖലയിലെ അപാകതകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി, അര്‍ഹതപ്പെട്ടവര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കേണ്ടതുണ്ട്. ഇതിനായി അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവര്‍ അവ സറണ്ടര്‍ ചെയ്ത് സഹകരിക്കണമെന്നും വി. രമേശന്‍ ആവശ്യപ്പെട്ടു. ഭക്ഷ്യഭദ്രതാ നിയമങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നതിലൂടെ മാത്രമേ സാധാരണക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കാന്‍ സാധിക്കൂ എന്ന് ശില്പശാലയില്‍ ഭക്ഷ്യ ഭദ്രതയെക്കുറിച്ച് ക്ലാസുകള്‍ കൈകാര്യം ചെയ്തു അദ്ദേഹം വ്യക്തമാക്കി. ഭക്ഷ്യ ഭദ്രതയുമായി ബന്ധപ്പെട്ട പരാതികള്‍ അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ്, ജില്ലാ സപ്ലൈ ഓഫീസര്‍, ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എന്നിവര്‍ക്ക് നല്‍കാവുന്നതാണെന്നും ജില്ലയില്‍ പരിഹരിക്കപ്പെടാത്ത പരാതികള്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും വി രമേശന്‍ പറഞ്ഞു. ശില്പശാലയില്‍ ജില്ലയിലെ 12 ഐ സി ഡി എസുകളിലേയും ശിശു വികസന ഓഫീസര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാതല ഐ സി ഡി എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ ടി ശൈലശ്രീ സ്വാഗതവും എം തില നന്ദിയും പറഞ്ഞു