വീരമലക്കുന്ന് ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു; മേയ് 20നകം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി

ദേശീയപാത നിര്‍മ്മാണം നടക്കുന്ന ചെറുവത്തൂര്‍ വീരമലകുന്നില്‍ കനത്തമഴയില്‍ മണ്ണിടിച്ചില്‍ തടയാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കികഴിഞ്ഞ കാലവര്‍ഷത്തില്‍ രൂക്ഷമായ മണ്ണിടിച്ചില്‍ ഉണ്ടായ ദേശീയപാത നിര്‍മ്മാണം നടക്കുന്ന ചെറുവത്തൂര്‍ വീരമലക്കുന്നില്‍ മണ്‍സൂണിന് മുന്‍പ് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍ദ്ദേശം നല്‍കി. കൂടുതല്‍ യന്ത്രോപകരണങ്ങള്‍ എത്തിച്ച് പ്രവൃത്തി ത്വരിതപ്പെടുത്തണം. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇത്.സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിന്റെ ഭാഗമായുള്ള വീരമലക്കുന്നിന്റെ മുകള്‍ഭാഗവും ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു.വീരമലക്കുന്നില്‍ ജില്ലാടൂറിസംപ്രമോഷന്‍ കൗണ്‍സിലും സാമൂഹിക വനവല്‍ക്കരണ വിഭാഗവും നടത്തുന്ന ടൂറിസം പദ്ധതിയുടെ പുരോഗതിയും ജില്ലാ കളക്ടര്‍ അവലോകനം നടത്തി

Leave a Reply

Your email address will not be published. Required fields are marked *