കാഞ്ഞങ്ങാട്: നീലാംബരി ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍സ് ഏര്‍പ്പെടുത്തിയ 2026 ലെ നീലാംബരി കാവ്യമഞ്ജരി പുരസ്‌കാരം കവയിത്രി ആലീസ് തോമസിന്റെ ‘ നീ എന്റെ സൂര്യന്‍ ‘
എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. 2023 നും 2025 നും ഇടയില്‍ പ്രസിദ്ധീകരിച്ച കവിത സമാഹാരങ്ങളാണ് പരിഗണിച്ചത്.ഏപ്രില്‍ 26 ന് കൊല്ലം പ്രസ് ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ കവി കുരീപ്പുഴ ശ്രീകുമാര്‍ പുരസ്‌കാരം സമ്മാനിച്ചു. കൊല്ലം മേയര്‍ എ കെ ഹഫീസ് പരിപാടി ഉദ്ഘാടനം ചെയ് തു. തിരുവനന്തപുരം എ ഡി എം നിര്‍മ്മല്‍ കുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങില്‍ സാഹിത്യ രംഗത്തെ നിരവധി ആളുകള്‍ സംബന്ധിച്ചു.കൊട്ടോടി സ്വദേശിനിയായ ആലീസ് തോമസ് റിട്ടയേര്‍ഡ് അദ്ധ്യാപികയാണ്.