തായന്നൂര്‍: കോടോം ബേളൂര്‍ പഞ്ചായത്തിലെ മലയാറ്റു കര ജനവാസ കേന്ദ്രത്തില്‍ ആരംഭിച്ച ക്വാറിക്കെതിരായ സമരത്തിന് പിന്തുണയേറുന്നു. ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിന് ചുറ്റുപാടും ആദിവാസി ഊരുകളും സാധാരണക്കാരും താമസിക്കുമ്പോള്‍ ജനങ്ങളുടെ ജീവന് യാതൊരു പ്രാധാന്യവും കല്‍പിക്കാതെ പണവും വ്യക്തി താത്പര്യവും നോക്കി വന്‍കിട ക്വാറിക്ക് അനുമതി നല്‍കിയ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കൊല്ലാലിന്‍ അശ്വിന്‍ പറഞ്ഞു. മലയാറ്റുകരയില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സത്യാഗ്രഹ സമരപന്തലില്‍ പിന്തുണയര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ് ടി മോര്‍ച്ച ഭാരവാഹികളായ നാരായണ നായിക്ക്, ടി. ഡി ഭരതന്‍, ഉണ്ണികൃഷ്ണന്‍ കെ, ലീല സി. കെ, സനീഷ് കാനം, രാജന്‍ എം, ശ്രീജ രമേശന്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് സമരപന്തലില്‍ എത്തിയത്. ചന്ദ്രന്‍ വേങ്ങച്ചേരി, പാര്‍വതി, വിജി, മാധവന്‍, അനിത, പ്രിയ,രാധ രമേശന്‍, ശില്പ സുരേഷ് എന്നിവരും സംസാരിച്ചു. എം ഡി രാജന്‍ സ്വാഗതവും, ഹരി കുഴിക്കോല്‍ നന്ദിയും പറഞ്ഞു.