കാഞ്ഞങ്ങാട്: ഏപ്രില്‍ 17മുതല്‍ 23 വരെ നടന്നുവരുന്ന മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്ര നവീകരണ പുനപ്രതിഷ്ഠ ബ്രഹ്‌മ കലശ മഹോത്സവത്തിന്റെ നാലാം ദിവസ മായ തിങ്കളാഴ്ച രാവിലെ അഞ്ചുമണിക്ക് ഗണപതി ഹോമവും തുടര്‍ന്ന് വിവിധ താന്ത്രിക കര്‍മ്മങ്ങളും നടന്നു. കൊളവയല്‍ ദുര്‍ഗ്ഗ ഭജന സമിതി നാമജപ ലഹരി അവതരിപ്പിച്ചു. തുടര്‍ന്ന് കാഞ്ഞങ്ങാട് പാര്‍ത്ഥസാരഥി ഭജന്‍സ്, കാഞ്ഞങ്ങാട് യോഗ സഭ ശിവ മുദ്ര എന്നിവര്‍ ഭജന അവതരിപ്പിച്ചു. ഉച്ചയ്ക്ക് അന്ന പ്രസാദ വിതരണവും നടന്നു. വൈകിട്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനി ദേവിക രാജ് കക്കാട്ടിന്റെ നേതൃത്വത്തില്‍ തായമ്പക അരങ്ങേറി. രാത്രി വിവിധ സംഘങ്ങളുടെ തിരുവാതിരയും തുടര്‍ന്ന് കോല്‍ക്കളിയും വിവിധ കലാപരിപാടികളും നടന്നു. മഹോത്സവത്തിന്റെ അഞ്ചാം ദിവസമായ ഏപ്രില്‍ 21ന് ചൊവ്വാഴ്ച രാവിലെ ഗണപതി ഹോമവും വിവിധ താന്ത്രിക കര്‍മ്മങ്ങളും നടക്കും. തുടര്‍ന്ന് തച്ചങ്ങാട് അയ്യപ്പ ഭജനസമിതിയുടെ ഭജനയും വെള്ളിക്കോത്ത് ശാന്തികൃഷ്ണയുടെ ഭക്തിഗാനാമൃതവും അരങ്ങേറും ഉച്ചയ്ക്ക് അന്ന പ്രസാദ വിതരണം നടക്കും. വൈകീട്ട് ചിറ്റത്തൂര്‍ ജയകൃഷ്ണന്‍ മാരാറും ചിറ്റത്തൂര്‍ ആനന്ദും അവതരിപ്പിക്കുന്ന ഇരട്ട തായമ്പകയും തുടര്‍ന്ന് വിഷ്ണു ഭട്ട് വെള്ളിക്കോത്തിന്റെ ഭജനയും നടക്കും. രാത്രി വിവിധ സംഘങ്ങളുടെ കൈകെട്ടുകളിയും തിരുവാതിരയും വെള്ളിക്കോത്ത് മഹാകവി പി സ്മാരക വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അവതരിപ്പിക്കുന്ന പൂരക്കളിയും അരങ്ങേറി