സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ: 25-ാം വര്‍ഷവും നൂറുമേനി വിജയം നേടി പാലക്കുന്ന് അംബിക സ്‌കൂള്‍

പാലക്കുന്ന്: സി ബി എസ് ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് 25 -ാം വര്‍ഷവും100 ശതമാനം വിജയം. പരീക്ഷ എഴുതിയ 28 ല്‍ 4 കുട്ടികള്‍ 90 ശതമാനത്തിലേറെയും 10 പേര്‍ 80 ശതമാനത്തിലേറെയും മാര്‍ക്ക് നേടിയിട്ടുണ്ട്. വിവിധ വിഷയങ്ങളിലായി 3 കുട്ടികള്‍ക്ക് നൂറില്‍ നൂറ് മാര്‍ക്ക്. സ്‌കൂളിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച വിജയമാണിതെന്ന് പ്രിന്‍സിപ്പല്‍ എ. ദിനേശന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ മാനേജ്‌മെന്റ്, പിടിഎ, സ്റ്റാഫ് കമ്മിറ്റികള്‍ അഭിനന്ദിച്ചു.

പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ കീഴിലുള്ള സ്‌കൂളാണിത്. 25-ാം വര്‍ഷവും നൂറ് ശതമാനം വിജയം നേടിയ പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികള്‍ അധ്യാപകരോടൊപ്പം

Leave a Reply

Your email address will not be published. Required fields are marked *