മടിയന്‍ കൂലോം നവീകരണ പുനപ്രതിഷ്ഠ ബ്രഹ്‌മ കലശ മഹോത്സവം: മതസൗഹാര്‍ദ്ദ സദസ്സും മെഗാ തിരുവാതിരയും നടന്നു.

കാഞ്ഞങ്ങാട്: ഏപ്രില്‍ 17 മുതല്‍ 23 വരെ നടന്നുവരുന്ന മടിയന്‍ കൂലോം നവീകരണ പുനപ്രതിഷ്ഠ ബ്രഹ്‌മ കലശ മഹോത്സവത്തിന്റെ ഭാഗമായി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മത സൗഹാര്‍ദ്ദ സദസ്സും മാതൃ സമിതിയുടെ നേതൃത്വത്തില്‍ മെഗാ തിരുവാതിരയും സംഘടിപ്പിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി.തുളസി മതസൗഹാര്‍ദ്ദ സദസ്സ് ഉദ്ഘാടനം ചെയ്തു. നവീകരണ കമ്മിറ്റി വൈസ് ചെയര്‍മാന്‍ വി. കമ്മാരന്‍ അധ്യക്ഷത വഹിച്ചു. വി. രവീന്ദ്രന്‍ മാസ്റ്റര്‍, കബീര്‍ ഫൈസി ചെറുകാട് എന്നിവര്‍ പ്രഭാഷണം നടത്തി. എം. പൊക്ലന്‍, പി. വി. സുരേഷ്, എ. ദാമോദരന്‍, പി. പ്രദീപ് കുമാര്‍, മുബാറക്ക് ഹസൈനാര്‍ ഹാജി, തെരുവത്ത് മൂസ ഹാജി, ലക്ഷ്മി തമ്പാന്‍ എന്നിവര്‍ സംസാരിച്ചു. ആഘോഷ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ വി. എം.ജയദേവന്‍ സ്വാഗതവും തോക്കാനം ഗോപാലന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഇരുന്നൂറില്‍ അധികം വനിതകളെയും കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് മാതൃ സമിതിയുടെ നേതൃത്വത്തില്‍ മെഗാ തിരുവാതിര അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *