കോളേജില്‍ നടക്കുന്നത് ക്രൂരമായ ‘സ്റ്റാഫ് റാഗിംഗ്’ ആണെന്നും വിദ്യാര്‍ത്ഥികളുടെ സമരം നിരീക്ഷിക്കാന്‍ മാനേജ്മെന്റ് രഹസ്യമായി ആളെ വെച്ചെന്നും ഉള്ള ഗുരുതര വെളിപ്പെടുത്തലുകള്‍ ഇന്ന് പുറത്തുവന്നു നിതിന്‍ രാജിന്റെ മരണത്തില്‍ ഡോ. എം കെ റാമിനെ പുറത്താക്കും; എട്ട് അധ്യാപകര്‍ക്കെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍. കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയെത്തുടര്‍ന്ന് മാനേജ്മെന്റിനും അധ്യാപകര്‍ക്കും എതിരെ പ്രതിഷേധം കടുക്കുന്നു. നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദിയായ വകുപ്പ് മേധാവി ഡോ. എം കെ റാമിനെ പുറത്താക്കാന്‍ കോളേജ് മാനേജ്മെന്റ് തീരുമാനിച്ചു. ഇതിന് പിന്നാലെ കൂടുതല്‍ അധ്യാപകര്‍ക്കെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുകയാണ്.എട്ട് അധ്യാപകര്‍ക്കെതിരെ മാനേജ്മെന്റിന് പരാതി നല്‍കുന്നതിന് മുന്നോടിയായി വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പേര് സഹിതം വിദ്യാര്‍ത്ഥികള്‍ വോട്ടെടുപ്പ് നടത്തി. കോളേജില്‍ നടക്കുന്നത് ക്രൂരമായ ‘സ്റ്റാഫ് റാഗിംഗ്’ ആണെന്നും വിദ്യാര്‍ത്ഥികളുടെ സമരം നിരീക്ഷിക്കാന്‍ മാനേജ്മെന്റ് രഹസ്യമായി ആളെ വെച്ചെന്നും ഉള്ള ഗുരുതര വെളിപ്പെടുത്തലുകള്‍ ഇന്ന് പുറത്തുവന്നു.
നിതിന്‍ രാജിന്റെ മരണത്തിന് പിന്നില്‍ അധ്യാപകരുടെ വിചാരണയും ലോണ്‍ ആപ്പുകളുടെ ഭീഷണിയുമാണെന്നാണ് പ്രാഥമിക പോലീസ് നിഗമനം. ലോണ്‍ ആപ്പില്‍ നിന്നും ഭീഷണി സന്ദേശം ലഭിച്ച അധ്യാപിക പരാതി നല്‍കാന്‍ ഒരുങ്ങിയത് നിതിനെ മാനസികമായി തളര്‍ത്തിയെന്ന് പോലീസ് സൂചിപ്പിക്കുന്നുണ്ടെങ്കിലും ഈ വാദം കുടുംബം തള്ളിക്കളഞ്ഞു. അധ്യാപകരുടെ പീഡനമാണ് നിതിനെ മരണത്തിലേക്ക് നയിച്ചതെന്ന ഉറച്ച നിലപാടിലാണ് സഹപാഠികള്‍.