രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്തിലെ കാലിച്ചാനടുക്കം ടൗണില്‍ വന്‍ തീപിടുത്തം .
വിഷു ദിനത്തില്‍ ഉച്ചയ്ക്ക് 12 മണിയോടു കൂടിയാണ് സംഭവം. കാലിച്ചാനടുക്കം ബസ്റ്റാന്റിന് പിറക് വശം ഒഴിഞ്ഞ് കിടക്കുന്ന 5 ഏക്കറോളം വരുന്ന സ്ഥലത്ത് തീ ആളി പടരുകയായിരുന്നു.
ചീമേനിയില്‍ നിന്നും എത്തിയ ഫയര്‍ ഫോഴ്‌സ് യൂണിറ്റും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.
ഒഴിഞ്ഞ് കിടക്കുന്ന പറമ്പില്‍ അനധികൃത മദ്യവില്‍പന സ്ഥിരമായി നടക്കുന്നുണ്ടെന്നും , മദ്യപന്‍മാര്‍ പുകവലിച്ച് കളഞ്ഞ സിഗററ്റ് കുറ്റിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നും നാട്ടുകാര്‍ പറയുന്നു.