വിഷു വിപണിയില്‍ ആശ്വാസം; കണിവിഭവങ്ങള്‍ക്ക് വില കുറവ്, സദ്യവട്ടങ്ങള്‍ ഒരുക്കാന്‍ പച്ചക്കറികള്‍ റെഡി

വിഷുക്കണിയുടെ ഐശ്വര്യമായ കണിവെള്ളരികള്‍ ഇപ്പോള്‍ വിപണിയില്‍ സജീവമാണ്

ഇത്തവണത്തെ വിഷു വിപണി സാധാരണക്കാര്‍ക്ക് ആശ്വാസകരമാകുന്നു. വിഷുസദ്യയ്ക്ക് ആവശ്യമായ പച്ചക്കറികള്‍ക്കും പ്രധാന കണിവിഭവമായ കണിവെള്ളരിക്കും വിപണിയില്‍ വലിയ വിലക്കയറ്റം ദൃശ്യമല്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് കയറ്റുമതിയില്‍ ഉണ്ടായ കുറവാണ് പ്രാദേശിക വിപണിയില്‍ വില പിടിച്ചുനിര്‍ത്താന്‍ സഹായിച്ചത്.വിഷുക്കണിയുടെ ഐശ്വര്യമായ കണിവെള്ളരികള്‍ ഇപ്പോള്‍ വിപണിയില്‍ സജീവമാണ്. കിലോഗ്രാമിന് 35 രൂപ നിരക്കിലാണ് നിലവില്‍ വില്‍പന നടക്കുന്നത്. വന്യമൃഗശല്യം മൂലം ഉല്‍പാദനത്തില്‍ കുറവുണ്ടായെങ്കിലും കര്‍ഷകര്‍ നേരിട്ട് വിപണിയില്‍ എത്തിക്കുന്നത് വഴി ഇടനിലക്കാരില്ലാതെ ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്നുണ്ട്. നാടന്‍ വെള്ളരിക്കാണ് വിപണിയില്‍ പ്രിയം കൂടുതല്‍.സദ്യയ്ക്കുള്ള പച്ചക്കറികളില്‍ പയര്‍, ബീന്‍സ്, നേന്ത്രക്കായ എന്നിവയ്ക്ക് നേരിയ തോതില്‍ വില വര്‍ധിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടായേക്കാമെങ്കിലും പച്ചക്കറികള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കാന്‍ കുടുംബശ്രീ വിപണികളും സജീവമായി രംഗത്തുണ്ട്.വിഷുക്കാലത്ത് അടുക്കളകളില്‍ പാചകവാതക ക്ഷാമം ഉണ്ടാകില്ലെന്ന ഉറപ്പാണ് ഏജന്‍സികള്‍ നല്‍കുന്നത്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിതരണം ഇപ്പോള്‍ സുഗമമായി നടക്കുന്നുണ്ട്. എണ്ണക്കമ്പനികളില്‍ നിന്ന് കൂടുതല്‍ സിലിണ്ടറുകള്‍ ലഭ്യമാകുന്നതോടെ ഓര്‍ഡര്‍ അനുസരിച്ച് കൃത്യസമയത്ത് സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് വിതരണക്കാര്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *