മുഖ്യമന്ത്രി ചര്‍ച്ച ഇപ്പോള്‍ വേണ്ട! ജയിച്ചയുടന്‍ തര്‍ക്കമെന്ന പഴി കേള്‍പ്പിക്കരുത്; കെ. മുരളീധരന്‍

വോട്ട് ലഭിക്കാത്തതിന് സമുദായങ്ങളെ കുറ്റപ്പെടുത്തുന്ന രീതി ശരിയല്ലെന്നും ചില സമയങ്ങളില്‍ സമുദായ വോട്ടുകള്‍ ലഭിക്കാതെ വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുഖ്യമന്ത്രി ചര്‍ച്ച ഇപ്പോള്‍ വേണ്ട! ജയിച്ചയുടന്‍ തര്‍ക്കമെന്ന പഴി കേള്‍പ്പിക്കരുത്; കെ. മുരളീധരന്‍.മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്തുന്നത് ഉചിതമല്ലെന്നും വിജയിച്ചയുടന്‍ തര്‍ക്കം തുടങ്ങിയെന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിക്കരുതെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് വ്യക്തമായ സംവിധാനങ്ങളുണ്ടെന്നും തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം ഹൈക്കമാന്‍ഡ് ആണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ട് ലഭിക്കാത്തതിന് സമുദായങ്ങളെ കുറ്റപ്പെടുത്തുന്ന രീതി ശരിയല്ലെന്നും ചില സമയങ്ങളില്‍ സമുദായ വോട്ടുകള്‍ ലഭിക്കാതെ വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തവണ ന്യൂനപക്ഷ-ഭൂരിപക്ഷ സമുദായങ്ങളുടെ ഏകീകരണം യു.ഡി.എഫിന് അനുകൂലമായി ഉണ്ടായിട്ടുണ്ടെന്നും വട്ടിയൂര്‍ക്കാവില്‍ അയ്യായിരത്തോളം വോട്ടുകള്‍ക്ക് യു.ഡി.എഫ് വിജയിക്കുമെന്നും മുരളീധരന്‍ പ്രത്യാശ പ്രകടിപ്പിച്ചു.അതേസമയം, കേരളത്തിന് അനുയോജ്യനായ ഒരു മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഉടന്‍ തന്നെ നിശ്ചയിക്കുമെന്ന് ഹൈബി ഈഡന്‍ എം.പി പ്രതികരിച്ചു. മുഖ്യമന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും അദ്ദേഹത്തെ ഇതിലേക്ക് വലിച്ചിഴച്ചതാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു. അടുത്ത മുഖ്യമന്ത്രി എറണാകുളം ജില്ലയില്‍ നിന്നായിരിക്കണമെന്ന തന്റെ വാക്കുകള്‍ ചില മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് മുഹമ്മദ് ഷിയാസും വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടിക്കുള്ളിലെ വേദികളിലാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും അതല്ലേ കോണ്‍ഗ്രസിന്റെ രീതിയെന്നും ഷിയാസ് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *