ഇടിമിന്നല്‍ അതീവ അപകടകാരിയായതിനാല്‍ പൊതുജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കേരളത്തില്‍ കടുത്ത ചൂട് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് കഠിനമായി തുടരുന്നതിനിടയില്‍ ആശ്വാസമായി ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ കേരളത്തിലെ ചിലയിടങ്ങളില്‍ കഴിഞ്ഞ ദിവസം വേനല്‍മഴ ലഭിച്ചിരുന്നു. ഇടിമിന്നല്‍ അതീവ അപകടകാരിയായതിനാല്‍ പൊതുജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.അതേസമയം, സംസ്ഥാനത്തെ 12 ജില്ലകളില്‍ കടുത്ത ചൂട് തുടരുമെന്നാണ് പ്രവചനം. പാലക്കാട് ജില്ലയില്‍ താപനില 39ത്ഥഇ വരെയും കൊല്ലത്ത് 38ത്ഥഇ വരെയും ഉയരാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ 37ത്ഥഇ വരെയും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36ത്ഥഇ വരെയും ചൂട് വര്‍ധിച്ചേക്കാം. സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത അത്യാവശ്യമാണ്. ഉയര്‍ന്ന താപനിലയോടൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പവും വര്‍ധിക്കുന്നതിനാല്‍ മലയോര മേഖലകളിലൊഴികെ അസ്വസ്ഥതയുണ്ടാക്കുന്ന കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.