പെരളത്ത് വയല്‍ അരയാല്‍ കീഴില്‍ ചാമുണ്ടിയമ്മ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം പുനപ്രതിഷ്ഠ ബ്രഹ്‌മ കലശ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു. പുല്ലൂര്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച കലവറ ഘോഷയാത്രയില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കാളികളായി.ഏപ്രില്‍ 10, 11, 12, 13 തീയതികളിലാണ് മഹോത്സവം നടക്കുന്നത്.
പുല്ലൂര്‍ : പെരളത്ത് വയല്‍ അരയാല്‍ കീഴില്‍ ചാമുണ്ഡി അമ്മ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം പുനപ്രതിഷ്ഠ ബ്രഹ്‌മ കലശ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു. പുല്ലൂര്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച കലവറ നിറയ്ക്കല്‍ ഘോഷയാത്ര യില്‍ മുത്തുക്കുട, വാദ്യമേളം, ഫല, മൂല്യ ധാന്യ ശേഖരങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ പെരളത്ത് വയല്‍ ചാമുണ്ഡി അമ്മ വിഷ്ണുമൂര്‍ത്തിക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ക്ഷേത്ര ഓഫീസിന്റെ ഉദ്ഘാടന കര്‍മ്മം കെ. വി.കൃഷ്ണന്‍ അടോട്ട് നിര്‍വഹിച്ചു. പി.പി.ജനാര്‍ദ്ദനന്‍ നായര്‍, പി. പി. മോഹന്‍ ദാസ്, സരസന്‍ പെരളം, ബാലഗോപാലന്‍ പെരളം, ഹരീഷ് ആനവാതുക്കല്‍, സി.പി. ഉണ്ണികൃഷ്ണന്‍, രാമചന്ദ്രന്‍ വടക്കിനിയില്‍, പി. രഞ്ജിത്ത്, മധു വടക്കിനിയില്‍, വി. സജിത ഷീബ. ടി എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ട് അഞ്ചുമണിക്ക് തന്ത്രി ശ്രീധരന്‍ വാരിക്കാട്ട് തായര്‍ ക്ക് ആചാര്യ വരവേല്‍പ്പ് നല്‍കി. തുടര്‍ന്ന് വിവിധ പൂജകള്‍ നടന്നു. രാത്രി നടന്ന സാംസ്‌കാരിക സദസ്സില്‍ പ്രമുഖ പ്രഭാഷകന്‍ മുനീര്‍ ഹുദവി വിളയില്‍ മലപ്പുറം സാംസ്‌കാരിക പ്രഭാഷണം നടത്തി. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പി.പി. ജനാര്‍ദ്ദനന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ഡോക്ടര്‍ സി. കെ. സബിത,അജാനൂ ര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി, ഷീബ, സജിത, കുട്ട്യന്‍ കുന്നുമ്മല്‍, ടി. ഹരീഷ് ഗള്‍ഫ് കമ്മിറ്റി പ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി. മോഹന്‍ദാസ് സ്വാഗതവും പി. ബാലഗോപാലന്‍ നന്ദിയും പറഞ്ഞു.ഏപ്രില്‍ 10 മുതല്‍ 13 വരെയാണ് ക്ഷേത്രത്തില്‍ ബ്രഹ്‌മ കലശ കളിയാട്ട മഹോത്സവം നടക്കുന്നത്