CLOSE
 
 
‘ഐക്യ-ഇടതു വിജയം’ അഞ്ചു വര്‍ഷത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍…
 
 
 
  • 1.5K
    Shares

കടകം മറുകടകം….

2014ല്‍ നടന്ന 16-ാമതു ലോകസഭാ തെരെഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ജയിച്ചതാര്, തോറ്റതാര്…. ചരിത്രത്തിലേക്ക് ഒരു തിരിനോട്ടം

2014ലായിരുന്നു 16-ാമതു ലോകസഭാ തെരെഞ്ഞെടുപ്പ്. ഇന്നത്തേതു പോലെ അന്നും ഒരൊറ്റ ദിവസമായിരുന്നു ജനം പോളിങ്ങ് ബുത്തിലെത്തിയത്. ഏപ്രില്‍ 10ന് പുലര്‍ന്നത് 269 സ്ഥാനാര്‍ത്ഥികളുടെ ജനവിധി നിശ്ചയിക്കാന്‍. 2.43 കോടി വോട്ടര്‍മാരാണ് അന്ന് ബുത്തിലെത്തിയത്. മത്സരിച്ചവരില്‍ 27 സ്ത്രീകളും ഉള്‍പ്പെടും. സംസ്ഥാനത്ത് ആകമാനം 77.35% വോട്ടര്‍മാര്‍ തങ്ങളുടെ ജനാധിപത്യ ഉത്തരവാദിത്വം നിശ്ചയിക്കാന്‍ ബൂത്തിലെത്തി.

കാസര്‍കോട് മണ്ഡലത്തിലെ മാത്രം കണക്കെടുത്തു നോക്കിയാല്‍ വോട്ടര്‍മാരുടെ സംഖ്യ 5,95,047 ആണ്. 4,59,537 പുരുഷന്മാരും, 6,48,683 സ്ത്രീകളും. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീ വോട്ടര്‍മാരിലാണ് ജനാധിപത്യമുല്യമുള്ളതെന്ന് സാരം. ശതമാനക്കണക്കാണെങ്കില്‍ പുരുഷന്മാര്‍ 77.23ല്‍ തടയിടയിട്ടപ്പോള്‍ സ്ത്രീകള്‍ 79.34 ശതമാനമാത്തിലേക്കെത്തി മികവു കാട്ടി. കാസര്‍കോട്ടെ ആകെ വോട്ടിങ്ങ് ശതമാനം സംസ്ഥാനത്തിന്റെ ശരാശരി പോളിങ്ങ് ശതമാനം കടന്ന് 78.33ആയി ഉയരാന്‍ ഇടയാക്കിയത് ഈ പെണ്‍കരുത്തു കൂടി ചേര്‍ന്നാണ്.

ആകെ 20 സീറ്റുകളില്‍ ഐക്യമുന്നണിയെ പ്രതിനിധീകരിച്ച് കോണ്‍ഗ്രസ് 15ലും, മുസ്ലീം ലീഗ് രണ്ടിലും, കേരളാ കോണ്‍ഗ്രസ് മാണി, സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്), ആര്‍.എസ്.പി എന്നിവ ഓരോ സീറ്റിലുമായിരുന്നു 14-ാം ലോകസഭയിലേക്ക് മല്‍സരിച്ചിരുന്നത്. (ഇത്തവണ ഇതെഴുതുമ്പോള്‍ അവരുടെ സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല).

ഇടതിനു വേണ്ടി സി.പി.എം 12ലും, സി.പി.ഐ 4ലും, ജനതാദള്‍ സെക്കുലര്‍ ഒരു സീറ്റിലും, ഇടതു സ്വതന്ത്രര്‍ 3 ഇടങ്ങളിലും മത്സരിച്ചു. ആ തെരെഞ്ഞെടുപ്പില്‍ ഇന്ത്യ ഭരിക്കാന്‍ അവസരം ലഭിച്ച എന്‍.ഡി.എ മുന്നണിയില്‍ നിന്നും ബി.ജെ.പി 18 ഇടങ്ങളിലും, കേരളാ കോണ്‍ഗ്രസ്, നാഷണല്‍ റെവലൂഷണറി ബോള്‍ഷേവിക് പാര്‍ട്ടി എന്നിവ ഒരോ ഇടങ്ങളിലും മല്‍സരിച്ചുവെങ്കിലും തിരുവന്തപുരത്ത് ഏറ്റവും വലിയ രണ്ടാം കക്ഷി എന്ന നില വിട്ടാല്‍ മറിച്ച് ഒരു സീറ്റു പോലും നേടാനായില്ല.

ഫലം വന്നപ്പോള്‍ ആകെ ഉള്ള ഇരുപത് സീറ്റില്‍ 12 ഇടത്തും യു.ഡി.എഫിനായിരുന്നു ജയം. മല്‍സരിച്ച 15 സീറ്റില്‍ എട്ടിടത്തും കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ രണ്ടു സീറ്റിലും ലീഗ് ജയിച്ചു. കേരളാ കോണ്‍ഗ്രസ് മാണിയും, ആര്‍എസ്പിയും തങ്ങളുടെ സീറ്റുകള്‍ നിലനിര്‍ത്തിയപ്പോള്‍ 20ല്‍ 12 സീറ്റും വലതു മുന്നണിയുടെ പക്കലായി. 20ല്‍ എട്ടിടത്തു മാത്രമേ ഇടതിനു ജയിക്കാനായുള്ളു. സി.പി.എം അഞ്ചിലും, സി.പി.ഐ ഒരിടത്തും, രണ്ടു സ്വതന്ത്രരും ഇടതിനെ പിന്തുണച്ചു കൊണ്ട് ജയിച്ചു കയറി. വയനാട് തോല്‍വി പ്രതീക്ഷിച്ചതാണെങ്കിലും തിരുവന്തപുരത്ത് സീറ്റ് വില്‍പ്പനയില്‍ ഏര്‍പ്പെടുകയായിരുന്നു സി.പി.ഐ.

കാസര്‍കോട് പി. കരുണാകരന്‍ എം.പിയായത് കേവലം സാങ്കേതികം മാത്രമായിരുന്നു. 60,000ത്തില്‍ നിന്നും കുപ്പു കുത്തി ഏഴായിരം തികയ്ക്കാതെ ആ പാര്‍ട്ടിയെ ജനം വിയര്‍ത്തും വിറപ്പിച്ചുമാണ് ജയിപ്പിച്ചു വിട്ടത്. കോണ്‍ഗ്രസിലെ സംസ്ഥാന ഭാരവാഹി ടി. സിദ്ദീഖായിരുന്നു അന്ന് പി. കരുണാകരന്റെ പ്രധാന എതിരാളി. എന്‍.ഡി.എ മുന്നണിയെ പ്രതിനിധീകരിച്ച് കെ.സുരേന്ദ്രന്‍ ഒട്ടനവധി വോട്ടു കൊയ്തുവെങ്കിലും മൂന്നാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു.

കണ്ണൂരില്‍ പി.കെ.ശ്രീമതി ടീച്ചര്‍ ജയം കണ്ടതും കേവലം 6,566 വോട്ടിന്റെ മേല്‍ക്കൈയിലാണ്. പിന്നീട് ഉദുമയില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എയെ വിറപ്പിച്ചു വിട്ട കോണ്‍ഗ്രസിലെ സിംഹം കെ. സുധാകരനായിരുന്നു അന്ന് കണ്ണൂരില്‍ ടീച്ചറെ നേരിട്ടത്.

നിലവിലെ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി വടകരയില്‍ ജയം കണ്ടതും കേവലം 3,306 വോട്ടിനു മാത്രം. അവിടെ ഇടതിനെ കാക്കാന്‍ പോരിനിരങ്ങി പരാജയപ്പെട്ടത് പിന്നീട് തലശേരിയില്‍ നിന്നും നിയമസഭയിലേക്ക് ജയിച്ച എ.എന്‍. ഷംസീര്‍ എം.എല്‍.എയാണ്.

കണ്ണൂരിന്റെ അയല്‍ മണ്ഡലമായ വയനാടില്‍ നിന്നും കോണ്‍ഗ്രസിനു വേണ്ടി ജയിച്ച എം.ഐ ഷാനവാസ് ഇന്ന് നമ്മോടൊപ്പമില്ല. സി.പി.ഐയുടെ സത്യന്‍ മൊകേരിയെ 20,870 വോട്ടിന്റെ ഭുരിപക്ഷത്തിനാണ് മൊകേരിയെ മലര്‍ത്തിയടിച്ചത്. സംസ്ഥാനത്തെ ഏററവും ഉയര്‍ന്ന ഭുരിപക്ഷമെന്ന ചരിത്രം കോണ്‍ഗ്രസിനു സമ്മാനിച്ചത് വയനാടാണ്.

കോഴിക്കോട്ടെ തെരെഞ്ഞെടുപ്പു ചരിത്രവും ആവര്‍ത്തനമായിരുന്നു. കോണ്‍ഗ്രസിനു വേണ്ടി എം.കെ. രാഘവന്‍ സി.പി.എമ്മിലെ എ. വിജയരാഘവനെ 16,883 വോട്ടിനു കീഴ്പ്പെടുത്തി വെന്നിക്കൊടി പാറിച്ചു. മലപ്പുറത്തു മല്‍സരിച്ച ഇ.അഹമ്മദ് സാഹിബും ഇന്നു നമ്മോടൊപ്പമില്ല. സി.പി.എമ്മിലെ പി.കെ. സൈനബയെ 1,94,739 വോട്ടിന്റെ ഭുരിപക്ഷത്തിനാണ് ഇ.അഹമ്മദ് തറ പറ്റിച്ചത്. അന്നാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭുരിപക്ഷം. തുടര്‍ന്നുള്ള ഉപതെരെഞ്ഞെടുപ്പിലും പി.കെ. കുഞ്ഞാലിക്കുട്ടി ഈ മണ്ഡലം നിലനിര്‍ത്തിയെങ്കിലും ഭുരിപക്ഷം കുറഞ്ഞു. ഇടതു സ്വാതന്ത്രന്‍ വി.അബ്ദുള്‍ റഹ്മാനെ പുഷ്പം പോലെ തോല്‍പ്പിക്കാന്‍ കഴിയുമായിരുന്ന പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബശീറിന് പക്ഷെ ഭുരിപക്ഷം 25,410ല്‍ കൊണ്ടെത്തിക്കുവാനേ സാധിച്ചുള്ളു. ഇന്ന് ഇടതിനോടൊപ്പം നില്‍ക്കുന്നതും എന്നാല്‍ മല്‍സര രംഗത്തു നിന്നും മാറി നില്‍ക്കുന്നതുമായ സോഷ്യലിസ്റ്റ് ജനതയുടെ നേതാവ് എം.പി. വീരേന്ദ്ര കുമാര്‍ സി.പി.എമ്മിലെ എം.ബി. രാജേഷുമായി ഏറ്റുമുട്ടി പരാജയമടഞ്ഞ മണ്ഡലമായിരുന്നു പാലക്കാട്. 1,05,323 വോട്ടിനാണ് പാലക്കാട്ടെ ജനത വീരേന്ദ്രനെ തോല്‍പ്പിച്ചത്.
തൊട്ടടുത്ത മണ്ഡലമായ ആലത്തൂരില്‍ വീണ്ടും ജനവിധി തേടുന്ന പി.കെ. ബിജു 37,312 വോട്ടിന് കോണ്‍ഗ്രസിലെ കെ.എ ഷീബയെ തറ പറ്റിച്ചതും ചരിത്രം.

തൃശ്ശൂരിലെത്തിയപ്പോള്‍ സി.എന്‍. ജയദേവന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യക്കു വേണ്ടി മല്‍സരിച്ചു. കോണ്‍ഗ്രസിലെ കെ.പി. ധനപാലന്‍ 38,227 വോട്ടിനു തോറ്റു.

ഹാസ്യരാജാവ് ഇന്നസെന്റായിരുന്നു ചാലക്കുടിയില്‍ സ്വതന്ത്രനായി കന്നി വിജയം നേടിയത്. ഇത്തവണയും ഇന്നസെന്റ് ചാലക്കുടിയില്‍ തന്നെ. പി.സി. ചാക്കോ 13,884വോട്ടിനാണ് ഹാസ്യ രാജാവിനോട് അടിയറവ് പറഞ്ഞത്. ജയിച്ചപ്പോള്‍ ഇന്നസെന്റ് പറഞ്ഞ ഒരു തമാശക്കഥയുണ്ട്. ‘ എന്റെ സഹോദരങ്ങള്‍ ഒരുപാടു പഠിച്ചു. അവര്‍ ഉന്നതമായ നിലയിലെത്തി എന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഞാന്‍ പഠനം ഏഴില്‍ വെച്ചു നിര്‍ത്തി. കാരണം ഏഴിലെത്തിയപ്പോഴേക്കും തന്നെ എനിക്ക് എല്ലാം മനസിലായിരുന്നു’ ഉറങ്ങാന്‍ പറ്റിയ ഇത്രയും നല്ല ഒരു സ്ഥലം വേറെയില്ലെന്നും ഇന്നസെന്റ്. ഇത്തവണയും ചാലക്കുടി ഇന്നസെന്റിനെ പരീക്ഷിക്കുകയാണ്. ഇടതു സ്വതന്ത്രനായിത്തന്നെ.
എറണാകുളം കെ.വി. തോമസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു വേണ്ടി സി.പി.എം സ്വതന്ത്രന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസെന്ന സ്വതന്ത്ര വേഷധാരിയെ തോല്‍പ്പിച്ചത് 87,047 വോട്ടിനാണ്. മറ്റൊരു ഇടതു സ്വതന്ത്രന്‍ ജോയ്സ് ജോര്‍ജ്ജ് ഇടുക്കിയില്‍ കോണ്‍ഗ്രസിലെ ഡീന്‍ കുര്യാക്കോസിനെ 50,542 വോട്ടിനു മലര്‍ത്തിയതും സ്വതന്ത്രരുടെ മുന്നേറ്റ ചരിത്രം.

കോട്ടയം ജോസ് കെ. മാണി കേരള കോണ്‍ഗ്രസ് (മാണി) മാത്യു. ടി. തോമസ് ജനതാദള്‍ (സെക്കുലര്‍) മല്‍സരത്തില്‍ ജോസ്.കെ.മാണി 1,20,599നായിരുന്നു ജയിച്ചത്. കോട്ടയം സീറ്റ് ഇപ്പോള്‍ യു.ഡി.എഫിന് കീറാമുട്ടിയായിരിക്കുകയാണ്. മാണിയും ജോസഫും നെടുകെ പിളരാന്‍ വഴി നോക്കി നടക്കുകയാണ്.

പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ കെ.സി. വേണുഗോപാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു വേണ്ടി സി.ബി. ചന്ദ്രബാബു (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്) നെ 19,407 വോട്ടിനു തോല്‍പ്പിച്ചപ്പോള്‍ തൊട്ടടുത്ത മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) സി.പി.എമ്മിലെ ചെങ്ങറ സുരേന്ദ്രനേയും പരാജയപ്പെടുത്തി. ഭുരിപക്ഷം 32,737 പത്തനംതിട്ടയില്‍ കോണ്‍ഗ്രസിലെ ആന്റോ ആന്റണിക്കായിരുന്നു ജയം. ഇടതു സ്വതന്ത്രന്‍ ഫീലിപ്പോസ് തോമസിനെ 56,191 വോട്ടിനാണ് ആന്റോ പരാജയപ്പെടുത്തിയത്.

കൊല്ലം ആര്‍എസ്.പി നിലനിര്‍ത്തുകയായിരുന്നു. എന്‍.കെ. പ്രേമചന്ദ്രന്‍ ഇത്തവണയും അവിടെ യു.ഡി.എഫിനു വേണ്ടി കളത്തിലിറങ്ങുന്നുണ്ട്. കരുത്തനായ എം.എ. ബേബിക്ക് അവിടെ പരാജയമായത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ തുലച്ചു. തോറ്റത് ചില്ലറക്കല്ല, 37,649 വോട്ടിന്.

ആറ്റിങ്ങല്‍ എ. സമ്പത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) ബിന്ദു കൃഷ്ണയെ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസസ്) 69,378 വോട്ടിനു തോല്‍പ്പിച്ചപ്പോള്‍ തലസ്ഥാന ജില്ലയായ തിരുവന്തപുരത്ത് ശശി തരൂര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു വേണ്ടി വീണ്ടും വിജയക്കൊടി പാറിച്ചു. സി.പി.ഐയുടെ പേമന്റ് സീറ്റായിരുന്നു അന്ന് തിരുവന്തപുരം. ഒ. രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തി. ഭാരതീയ ജനതാ പാര്‍ട്ടി 15,470 വോട്ടിന്റെ ഭുരിപക്ഷത്തില്‍ തോല്‍വി ആസ്വദിക്കുകയായിരുന്നു. രാജഗോപല്‍ പിന്നീടു നടന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ എം.എല്‍.എയായായതും ചരിത്രം. മേഘാലയാ ഗവര്‍ണര്‍ സ്ഥാനത്തില്‍ രാജി എഴുതിക്കൊടുത്തു കുമ്മനം രാജശേഖരന്‍ തിരുവന്തപുരത്തെത്തിയിരിക്കുകയാണ്. ശശീ തരുരില്‍ നിന്നും സീറ്റ് പിടിച്ചെടുത്ത് ഒന്നാമനാകാന്‍.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു. രക്തമുറയുന്ന...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര ജയിലിലെത്തിയപ്പോള്‍...

മായം ചേര്‍ന്ന പാല്‍ സുലഭം: പരിശോധനയും നടപടിയുമില്ല

മായം ചേര്‍ന്ന പാല്‍ സുലഭം:...

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ വ്യാജപാല്‍ നാട്ടില്‍ ഒഴുകുമ്പോഴും അധികൃതര്‍ക്ക് മൗനം....

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത മരണം''

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത...

ദുബായില്‍ നിന്നും വന്ന വിമാനം മുംബൈ സഹാറ വിമാനത്താവളത്തില്‍ ഇറങ്ങി....

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാരിന്റെ...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍. ആണ്‍...

Recent Posts

ഉദുമ പള്ളം വിക്ടറി ആര്‍ട്‌സ്...

പാലക്കുന്ന് : നാല്‍പ്പതാം...

ഉദുമ പള്ളം വിക്ടറി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സൗജന്യ...

പാലക്കുന്ന് : നാല്‍പ്പതാം വാര്‍ഷികാ ഘോഷത്തിന്റെ ഭാഗമായി ഉദുമ...

കാലിച്ചാനടുക്കം സെന്റ് ജോസഫ് ദേവാലയം...

രാജപുരം: കാലിച്ചാനടുക്കം സെന്റ്...

കാലിച്ചാനടുക്കം സെന്റ് ജോസഫ് ദേവാലയം വേളാങ്കണ്ണി മാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രം...

രാജപുരം: കാലിച്ചാനടുക്കം സെന്റ് ജോസഫ് ദേവാലയം വേളാങ്കണ്ണി മാതാവിന്റെ...

മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി...

മഞ്ചേശ്വരം:  മഞ്ചേശ്വരം മണ്ഡലത്തില്‍...

മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് എസ് ഡി...

മഞ്ചേശ്വരം:  മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക്...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍...

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് (ഒക്ടോബര്‍...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍...

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (ഒക്ടോബര്‍...

Articles

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

മായം ചേര്‍ന്ന പാല്‍ സുലഭം:...

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ...

മായം ചേര്‍ന്ന പാല്‍ സുലഭം: പരിശോധനയും നടപടിയുമില്ല

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ വ്യാജപാല്‍ നാട്ടില്‍ ഒഴുകുമ്പോഴും അധികൃതര്‍ക്ക്...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത...

ദുബായില്‍ നിന്നും വന്ന...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത മരണം''

ദുബായില്‍ നിന്നും വന്ന വിമാനം മുംബൈ സഹാറ വിമാനത്താവളത്തില്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

error: Content is protected !!