രാജപുരം: കൊട്ടോടി താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം പുന:പ്രതിഷ്ഠാ മഹോത്സവം ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ (ഏപ്രില്‍ 12,13) നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

12 ന് രാവിലെ 9 മണിക്ക് കലവറനിറയ്ക്കല്‍ ഘോഷയാത്ര,11.30 ന് രതീഷ് കണ്ടടുക്കവും സംഘവും നയിക്കുന്ന ദേവഗീതം ഓര്‍ക്കസ്ട്രയുടെ ഗാനമേള, ഉച്ചയ്ക്ക് 12 മണിക്ക് പ്രസാദ ഊട്ട്, വൈകുന്നേരം 7 മണിക്ക് കുറ്റി പൂജ, 7.30 ന് വനിതാ പൂരക്കളി, 8 മണിക്ക് കൈ കൊട്ടിക്കളി, 8.15 ന് കോല്‍ക്കളി തിരുവാതിര, 8.30 ന് കൈ കൊട്ടിക്കളി, 8.45 ന് തിരുവാതിര ,9 മണിക്ക് കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജോതാവ് സുഭാഷ് അറുക കരയും സംഘവും അവതരിപ്പിക്കുന്ന പാട്ടരങ്ങ് നാടന്‍ പാട്ട്, ഏപ്രില്‍ 13 ന് രാവിലെ 7 മണിക്ക് ഗണപതി ഹോമം, 9.30 മുതല്‍ ശ്രീ വയനാട്ടുകുലവന്‍, വിഷ്ണുമൂര്‍ത്തി മറ്റ് ഉപദേവന്മാരുടെ പ്രതിഷ്ഠ ഉച്ചയ്ക്ക്
12 മണിക്ക് പ്രസാദ ഊട്ട്, 8 മണിക്ക് പുത്തരി കൊടുക്കല്‍ കൈവീത്.ആഘോഷകമ്മിറ്റി ചെയര്‍മാന്‍ രവീന്ദ്രനാഥ് കോടോത്ത്, ജനറല്‍ കണ്‍വിനര്‍ വേങ്ങയില്‍ ബാലകൃഷ്ണന്‍ നായര്‍ പേരടുക്കം, ദേവസ്ഥാനം പ്രസിഡന്റ് എടയില്യം വേണുഗോപാല്‍ , പ്രോഗാം കമ്മിറ്റി ചെയര്‍മാന്‍ കെ.കൃഷ്ണന്‍ കൊട്ടോടി, പബ്ലിസിറ്റി ജനറല്‍ കണ്‍വീനര്‍ വിജേഷ് കൊട്ടോടി, ദേവസ്ഥാന കമ്മിറ്റി സെക്രട്ടറി ബിനീഷ് കൊട്ടോടി എന്നിവര്‍ പത്ര സമ്മേളത്തില്‍ സംബന്ധിച്ചു.