വിഎസ് ഇല്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ്; ചരിത്ര നിയോഗവുമായി കേരളം പോളിങ് ബൂത്തില്‍

മുന്‍കാലങ്ങളില്‍ എല്ലാ തിരഞ്ഞെടുപ്പുകളിലും പറവൂരിലെ വേലിക്കകത്ത് വീട്ടില്‍ നിന്ന് പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തി വോട്ട് ചെയ്യുന്നത് അദ്ദേഹം പതിവാക്കിയിരുന്നു.വിഎസ് ഇല്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ്; ചരിത്ര നിയോഗവുമായി കേരളം പോളിങ് ബൂത്തില്‍
അമ്പലപ്പുഴ: കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം ജനകീയ നേതാവ് വി.എസ്. അച്യുതാനന്ദന്റെ സാന്നിധ്യമില്ലാതെ ഒരു നിയമസഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നു. പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തിലെ വറ്റാത്ത ആവേശമായിരുന്ന വിഎസിന്റെ വിയോഗത്തിന് ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പാണിത്. 2025 ജൂലൈ 21-നായിരുന്നു വിഎസ് ഓര്‍മയായത്. മുന്‍കാലങ്ങളില്‍ എല്ലാ തിരഞ്ഞെടുപ്പുകളിലും പറവൂരിലെ വേലിക്കകത്ത് വീട്ടില്‍ നിന്ന് പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തി വോട്ട് ചെയ്യുന്നത് അദ്ദേഹം പതിവാക്കിയിരുന്നു.2019-ല്‍ രോഗബാധിതനായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് അവസാന കാലത്തെ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാന്‍ നേരിട്ടെത്താന്‍ സാധിച്ചിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ എല്ലാ തവണയും പറവൂരിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കാറുണ്ട്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ വിഎസ് എന്ന വിപ്ലവ സൂര്യന്റെ അസാന്നിധ്യം വലിയൊരു ശൂന്യതയാണ് ഇത്തവണ സൃഷ്ടിച്ചിരിക്കുന്നത്. എങ്കിലും വിപ്ലവസ്മരണകള്‍ ഇരമ്പുന്ന മണ്ണില്‍ പോളിങ് പുരോഗമിക്കുമ്പോള്‍ അത് ചരിത്രപരമായ മറ്റൊരു അധ്യായമായി മാറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *