ഗര്‍ഭിണിയായ ഭാര്യയെയും മക്കളെയും കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

വൈകുന്നേരം കുടുംബത്തോടൊപ്പം അവിടെയെത്തിയപ്പോള്‍ ഭാര്യയും കുട്ടികളും അബദ്ധത്തില്‍ കുളത്തില്‍ വീണതാണെന്നാണ് അസറുദ്ദീന്‍ പോലീസിന് നല്‍കിയ മൊഴി. തെലങ്കാനയിലെ ഹനുമകൊണ്ടയില്‍ ഗര്‍ഭിണിയായ യുവതിയെയും രണ്ട് പെണ്‍മക്കളെയും നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പരാതി. ഹനുമകൊണ്ട സ്വദേശിനി ഫര്‍ഹത്ത് (26), മക്കളായ ഹുമേറ (8), ആയിഷ (6) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ഫര്‍ഹത്തിന്റെ ഭര്‍ത്താവ് മുഹമ്മദ് അസറുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.വാറങ്കല്‍-ഖമ്മം ദേശീയപാതയ്ക്കരികില്‍ അസറുദ്ദീന്റെ കുടുംബത്തിന് സ്വന്തമായുള്ള സ്വകാര്യ നീന്തല്‍ക്കുളത്തിലാണ് കഴിഞ്ഞ ദിവസം മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വൈകുന്നേരം കുടുംബത്തോടൊപ്പം അവിടെയെത്തിയപ്പോള്‍ ഭാര്യയും കുട്ടികളും അബദ്ധത്തില്‍ കുളത്തില്‍ വീണതാണെന്നാണ് അസറുദ്ദീന്‍ പോലീസിന് നല്‍കിയ മൊഴി. നാട്ടുകാരെത്തി ഇവരെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മൂവരും മരണപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *