തിരഞ്ഞെടുപ്പ് ആവേശം പാരമ്യത്തില്‍! പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍

വൈകിട്ട് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതല്‍ കരമന വരെ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും

തിരഞ്ഞെടുപ്പ് ആവേശം പാരമ്യത്തില്‍! പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. വൈകിട്ട് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതല്‍ കരമന വരെ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും. കൂടാതെ തിരുവല്ലയിലെ പൊതുപരിപാടിയിലും അദ്ദേഹം പങ്കെടുക്കും. ശബരിമല, എഫ്.സി.ആര്‍.എ നിയമഭേദഗതി തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രതികരണത്തിനായി രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. അതേസമയം, രാഹുല്‍ ഗാന്ധി മൂന്ന് ജില്ലകളിലായി നാല് പരിപാടികളില്‍ പങ്കെടുക്കും. രാവിലെ കൊച്ചിയിലെത്തുന്ന അദ്ദേഹം ആലപ്പുഴയിലെ പൊതുസമ്മേളനത്തോടെയാകും തന്റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുക.

Leave a Reply

Your email address will not be published. Required fields are marked *