കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച നടക്കുന്ന ഇന്ത്യഹോങ്കോംഗ് എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തോടനുബന്ധിച്ച് കൊച്ചി മെട്രോ കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരത്തിന്റെ ആവേശത്തിലെത്തുന്ന ആയിരക്കണക്കിന് ആരാധകര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യം. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സാധാരണ സമയത്തേക്കാള്‍ കുറഞ്ഞ ഇടവേളകളില്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനാണ് മെട്രോ അധികൃതരുടെ തീരുമാനം. മത്സരശേഷം ആരാധകര്‍ക്ക് മടങ്ങുന്നതിനായി വൈകിട്ട് 7 മണി മുതല്‍ ജെ.എല്‍.എന്‍ സ്റ്റേഡിയം സ്റ്റേഷനില്‍ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും നിശ്ചിത ഇടവേളകളില്‍ പ്രത്യേക സര്‍വീസുകള്‍ ഉണ്ടാകും. സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കാന്‍ ഡിജിറ്റല്‍ ടിക്കറ്റിംഗ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും മെട്രോ അധികൃതര്‍ അറിയിച്ചു. അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരത്തിന്റെ ആവേശത്തിലെത്തുന്ന ആയിരക്കണക്കിന് ആരാധകര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യം