കോയമ്പത്തൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളികളടക്കം മൂന്ന് പേര്‍ മരിച്ചു

നിയന്ത്രണം വിട്ട കാറുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം

പാലക്കാട്-കോയമ്പത്തൂര്‍ ദേശീയപാതയിലെ മധുക്കരയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ രണ്ട് മലയാളികളടക്കം മൂന്ന് പേര്‍ മരിച്ചു. ഇന്നലെ വൈകിട്ട് ചാവടി മേല്‍പ്പാലത്തിന് സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. പാലക്കാട് ചിറ്റൂര്‍ ചന്ദനപ്പുറം സ്വദേശിയായ അജിത്ത് (25), പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ച മലയാളികള്‍. ഇരുവരും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരാണ്.
അപകടത്തില്‍ ഒരു തമിഴ്നാട് സ്വദേശിയും മരിച്ചിട്ടുണ്ട്. നിയന്ത്രണം വിട്ട കാറുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *