അമ്മയെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

കഴിഞ്ഞ മാര്‍ച്ച് 15-നാണ് പൊന്നമ്മയെ വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

കൊല്ലം: തൃക്കരുവയില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ വര്‍ഗീസിനെ (32) അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരുവ ഞാറയ്ക്കല്‍ ആനചുട്ടമുക്ക് സ്വദേശി പൊന്നമ്മ (62) ആണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ മാര്‍ച്ച് 15-നാണ് പൊന്നമ്മയെ വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ കിണറ്റില്‍ വീണെന്ന് പറഞ്ഞ് വര്‍ഗീസ് തന്നെയായിരുന്നു നാട്ടുകാരെ വിവരമറിയിച്ചത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടക്കത്തില്‍ സ്വാഭാവിക മരണമെന്ന നിലയിലാണ് കേസെടുത്തതെങ്കിലും, മൃതദേഹപരിശോധനയില്‍ ചില അസ്വാഭാവികതകള്‍ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *