രാജ്യത്തെ ഷുവൈഖ്, മുബാറക് അല്‍-കബീര്‍ എന്നീ തുറമുഖങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്
കുവൈത്ത് : കുവൈത്തിലെ പ്രധാന തുറമുഖങ്ങളെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലര്‍ച്ചെ ഡ്രോണ്‍ ആക്രമണമുണ്ടായതായി അധികൃതര്‍ സ്ഥിരീകരിച്ചു. രാജ്യത്തെ ഷുവൈഖ്, മുബാറക് അല്‍-കബീര്‍ എന്നീ തുറമുഖങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വസ്തുവകകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
ഷുവൈഖ് തുറമുഖത്തെ ലക്ഷ്യമിട്ട് പുലര്‍ച്ചെയോടെ ശത്രു ഡ്രോണുകള്‍ എത്തിയതായി കുവൈത്ത് പോര്‍ട്‌സ് അതോറിറ്റി അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ കമ്മ്യൂണിക്കേഷന്‍ സെന്റര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍, അടിയന്തര പ്രതികരണ സംവിധാനങ്ങള്‍ ഉടനടി സജീവമാക്കിയതായും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും വ്യക്തമാക്കി. നാശനഷ്ടങ്ങളുടെ വ്യാപ്തി കണക്കാക്കുന്നതിനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ ഏകോപനത്തോടെ പരിശോധനകള്‍ നടന്നുവരികയാണ്.