മാമ്പഴം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡനം; 43-കാരന് ആറ് വര്‍ഷം തടവും പിഴയും

2025 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്

ഇടുക്കിയില്‍ പന്ത്രണ്ടു വയസ്സുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് ആറ് വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി വലിയ തോവള സ്വദേശി മണ്ണംപ്ലാക്കല്‍ സുരേഷ് നാരായണനെയാണ് (43) ഇടുക്കി അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്.2025 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാമ്പഴം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കുട്ടിയെ വിളിച്ചുവരുത്തിയാണ് പ്രതി അതിക്രമം കാട്ടിയത്. കുട്ടി വീട്ടില്‍ തിരിച്ചെത്താന്‍ വൈകിയതിനെത്തുടര്‍ന്ന് പിതാവ് അന്വേഷിച്ചിറങ്ങുകയായിരുന്നു. മകനെ കണ്ടെത്തി തിരികെ കൊണ്ടുവരുമ്പോള്‍ കുട്ടിയുടെ മുഖഭാവത്തില്‍ സംശയം തോന്നിയ പിതാവ് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *