കേരള കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ എക്കണോമിക്സ് പഠന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള എക്കണോമിക് അസോസിയേഷനുമായി (കെഇഎ) സഹകരിച്ച് ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് ഫോര്‍ മാക്രോ ആന്റ് മൈക്രോ എക്കണോമിക്സ് എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വി.ബി. സമീര്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡീനും വകുപ്പ് അധ്യക്ഷനുമായ പ്രൊഫ. അബ്ദുള്‍ കരീം അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജോസഫ് ടി.ജെ. സ്വാഗതവും കെഇഎ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ബെന്നറ്റ് തോമസ് നന്ദിയും പറഞ്ഞു. സമാപന സമ്മേളനത്തില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ സമാപന പ്രസംഗം നടത്തി. കെഇഎ കണ്ണൂര്‍ ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ ഡോ. വി. ഷഹര്‍ബാന്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *