ഓട്ടോ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയ കമ്മറ്റി തൊഴിലാളി കുടുംബ സംഗമം സംഘടപ്പിച്ചു.

കാഞ്ഞങ്ങാട് :ജനക്ഷേമവും സാമൂഹ്യനീതിയും മുന്‍നിര്‍ത്തി മുന്നേറുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ ഉറപ്പാക്കിക്കൊണ്ട് ഓട്ടോ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ വെള്ളിക്കോത്ത് ജംഗ്ഷനില്‍ തൊഴിലാളി കുടുംബ സംഗമം സംഘടിപ്പിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും തൊഴില്‍ മേഖലയില്‍ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്ന നയങ്ങളിലൂടെ സാധാരണക്കാരന്റെ ജീവിത നിലവാരം ഉയര്‍ത്തിയ ഇടതുസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി
സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് കാറ്റാടി കുമാരന്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് എം. പൊക്ലന്‍ അധ്യക്ഷനായി. ഓട്ടോ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ഉണ്ണി നായര്‍, ജില്ലാ കമ്മറ്റി അംഗം യു.കെ. പവിത്രന്‍, ഡിവിഷന്‍ സെക്രട്ടറിമാരായ പ്രമോദ് മണലില്‍, ഉണ്ണി പാലത്തിങ്കാല്‍, സുനില്‍കുമാര്‍ വേലാശ്വരം എന്നിവര്‍ സംസാരിച്ചു.
ഏരിയ സെക്രട്ടറി പി. രാഘവന്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *