ഡോ. എം.എ. മുതാസിന്റെ നോവല്‍ ‘ മഹര്‍’ പ്രകാശനം ചെയ്തു.

കാസര്‍കോട്: തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്ററി സ്‌കൂളിലെ ചരിത്ര വിഭാഗം അധ്യാപികയും, എഴുത്തുകാരിയുമായ ഡോ. എം.എ. മുംതാസിന്റെ ആറാമത്തെ പുസ്തകമായ നോവല്‍ ‘മഹര്‍ ‘പ്രകാശനം ചെയ്തു. പറശിനിക്കടവിലെ എം.വി. ആര്‍ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ പ്രൊഫ. ഇ
കുഞ്ഞിരാമന്‍ പ്രകാശനം കര്‍മ്മം നിര്‍വ്വഹിച്ചു. പ്രശസ്ത സാഹിത്യകാരന്‍ സുറാബ് പുസ്തകം ഏറ്റുവാങ്ങി. ജനാധിപത്യ കലാ സാഹിത്യ വേദി സംസ്ഥാന ചെയര്‍മാന്‍ കുന്നത്തൂര്‍ ജെ. പ്രകാശ് പുസ്തകപരിചയം നടത്തി. അമീര്‍ പള്ളിയാന്‍, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, സഹദേവന്‍ കോട്ടവിള,കെ.എം. കുമാരന്‍ മാസ്റ്റര്‍, നാരായണന്‍ പേരിയ , അഷ്‌റഫ് അലി ചേരങ്കൈ, ടി.എ. ഷാഫി, കല്ലട്ര മാഹിന്‍ ഹാജി,ഹസൈനാര്‍ തോട്ടും ഭാഗം, മാഹിന്‍ കേളോട്ട്, മുസ്തഫ പൊന്നമ്പാറ, ഡോ. അബ്ദുല്‍ സത്താര്‍ എ.എ പെരിങ്ങോം ഹാരിസ്, അഡ്വ. വി.കെ. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. രചയിതാവ് ഡോ. എം.എ മുംതാസ് നന്ദി പറഞ്ഞു
ഫോട്ടോ: ഡോ. എം.എ. മുംതാസിന്റെ മഹര്‍ (നോവല്‍) പ്രൊഫ ഇ. കുഞ്ഞിരാമന്‍ ( ഡയറക്ടര്‍ എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് പറശിനിക്കടവ്) പ്രശസ്ത എഴുത്തുകാരന്‍ സുറാബിന് നല്‍കി പ്രകാശനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *