രാജപുരം : ആകാശപറവകളുടെ കൂട്ടുകാരും വിവിധ ക്രൈസ്തവ ഇടവക സമൂഹവും സംയുക്തമായി അമ്പത് നോമ്പിന്റ ചൈതന്യം ഉള്‍ക്കൊണ്ട് വര്‍ഷങ്ങളായി നോമ്പുകാലത്തെ 40-ാം വെള്ളിയാഴ്ച കളില്‍ നടത്തി വരാറുള്ള കുരിശിന്റെ വഴിയിലൂടയുള്ള തീര്‍ത്ഥാടനയാത്ര മാര്‍ച്ച് 27ന് വെള്ളിയാഴ്ച രാവിലെ പാണത്തൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ രാവിലെ
5.45ന് വി. കുര്‍ബാന യോടുകുടി ആരംഭിച്ച് 36 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് വൈകുന്നേരം 6 മണിക്ക് അമ്പലത്തറ ആകാശപറവകളുടെ സ്നേഹലയത്തില്‍ സമാപിക്കുന്നു. ലോകസമാധാനത്തിനുവേണ്ടിയും മദ്യത്തിനും മയക്കു ‘മരുന്നിനും അടിമകളായി കഴിയുന്നവരുടെ മോചനത്തിന് വേണ്ടിയും ‘ വരുന്ന ആത്മഹത്യ പ്രവണതയില്‍ നിന്നും മോചനം ലഭിക്കുന്നതിനുവേണ്ടിയും നടത്തുന്ന പാപപരിഹാര യാത്രയില്‍ വിവിധ സ്ഥലങ്ങളില്‍ ഫാ. നോബിള്‍ പന്തലാടിക്കല്‍, ഫാ. മാര്‍ട്ടിന്‍ പാഴുപറമ്പില്‍ ഫാ. കുര്യന്‍ ചാലില്‍, പനത്തടി ഫൊറോന വികാരി ഫാ. ജോസഫ് പൂവത്തോലില്‍, ഫാ.മെല്‍ബിന്‍ ആലപ്പാട്ടുകുന്നേല്‍ CRM, ഫാ. ഡിനോ കുമ്മാനിക്കാട്ട്, ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, രാജപുരം ഫൊറോന വികാരി ഫാ. ജോസഫ് അരീച്ചിറ ,
ഫാ. സോജന്‍ പനച്ചിക്കല്‍ , ഫാ. റോജി മുകളേല്‍ , ഫാ. ബിജു മാളിയേക്കല്‍, ഫാ. സെബാസ്റ്റ്യന്‍ അറയ്ക്കല്‍ , ഫാ. ലിബിന്‍ കിഴക്കേഭാഗം, ഫാ. ലിജോ തടത്തില്‍, അമ്പലത്തറ സ്‌നേഹാലയം ഡയറക്ടര്‍ ബ്രദര്‍. ഈശോദാസ്. എന്നിവര്‍ സന്ദേശം നല്‍കും.