പൂരത്തിന്റെ ഐതിഹ്യ മഹിമയുമായി ‘മീനപൂവ് താരാട്ടുപാട്ട്’ പുറത്തിറക്കി

പാലക്കുന്ന്: പൂരോത്സവത്തിന്റെയും പൂരക്കളിയുടെയും മറത്തുകളിയുടെയും ഐതിഹ്യ മഹിമയുമായി ‘മീനപൂവ്’ താരാട്ട് പാട്ട് പുറത്തിറക്കി. വടക്കേ മലബാറിലെ കഴകങ്ങളിലും ക്ഷേത്രങ്ങളിലും പൂരോത്സവത്തിന്റെ ആവേശത്തിലേക്ക് നീങ്ങിയ വേളയിലാണ് പൂരത്തിന്റെ അറിവുകള്‍ പുതുതലമുറക്ക് പകര്‍ന്ന് നല്‍കാനായി ‘മീന പൂവ്’ എന്ന പേരില്‍ യുട്യൂബ് ചാനല്‍ വരുന്നത്. വസന്തത്തിന്റെ വരവ് അറിയിച്ച് വിരിയുന്ന ചെമ്പകം, ചെക്കിപ്പൂവ്, തുമ്പ, നരയന്‍ പൂവ്, തുടങ്ങിയ പൂക്കളും പൂരവും പൂവിളിയും പൂരക്കളിയുമെല്ലാം ഒരു താരാട്ട് പാട്ട് പോലെയാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എം.അപ്പു പണിക്കര്‍ ഓണക്കുന്ന് രചനയും സുദര്‍ശനന്‍ സംഗീതവും നല്‍കി രവീണ സുകുമാരന്‍ ആലാപനം ചെയ്ത് കൃപാസ് തൃക്കരിപ്പൂരിന്റെ ബാനറില്‍ പി. സി. വിശ്വംഭരന്‍ പണിക്കര്‍ ആണ് പ്രസാധകന്‍ . മീന പൂവ് താരാട്ട് പാട്ട് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം ഭണ്ഡാരവീട്ടില്‍ പാലക്കുന്ന് ക്ഷേത്രത്തിലെ സ്ഥാനികരായ സുനീഷ് പൂജാരിയും കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താറും ചേര്‍ന്ന് തീയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനത്തിന് നല്‍കി പ്രകാശനം ചെയ്തു . ക്ഷേത്ര സ്ഥാനികരും ഭാരവാഹികളും പങ്കെടുത്ത ചടങ്ങില്‍ വൈസ് പ്രസിഡന്റ് കൃഷ്ണന്‍ ചട്ടഞ്ചാല്‍ അദ്ധ്യക്ഷത വഹിച്ചു. കെ. വി അപ്പു, പി.വി ചിത്രഭാനു, ഉദിനൂര്‍ സുകുമാരന്‍, എം. അപ്പു പണിക്കര്‍, പി. സി. വിശ്വംഭരന്‍ പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *