തിരഞ്ഞെടുപ്പ് ചൂടില്‍ കേരളം; ഏപ്രില്‍ 7 മുതല്‍ 9 വരെയും മേയ് 4-നും സംസ്ഥാനത്ത് ഡ്രൈ ഡേ

തിരഞ്ഞെടുപ്പ് പ്രക്രിയ സമാധാനപരമായും സുതാര്യമായും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് മദ്യനിരോധനം (ഡ്രൈ ഡേ) പ്രഖ്യാപിച്ചു. വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്‍പുള്ള 48 മണിക്കൂറും വോട്ടെണ്ണല്‍ ദിവസമായ മേയ് 4-നുമാണ് മദ്യവില്‍പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഉത്തരവ് പ്രകാരം ഏപ്രില്‍ 7-ന് വൈകിട്ട് 7 മണി മുതല്‍ ഏപ്രില്‍ 9-ന് വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ സംസ്ഥാനത്ത് മദ്യവില്‍പന ഉണ്ടാകില്ല. വോട്ടെണ്ണല്‍ നടക്കുന്ന മേയ് 4-നും പൂര്‍ണ്ണമായും ഡ്രൈ ഡേ ആയിരിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയ സമാധാനപരമായും സുതാര്യമായും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

Leave a Reply

Your email address will not be published. Required fields are marked *