അമ്മയ്ക്ക് പിന്നാലെ സഹോദരനെയും തലയ്ക്കടിച്ചു കൊന്നു; പരോളിലിറങ്ങി കൊലപാതകം നടത്തിയ പ്രതിക്ക് ജീവപര്യന്തം

2005-ല്‍ സ്വന്തം അമ്മയെ വിറകുകൊള്ളി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചു വരികയായിരുന്നു മോഹനന്‍ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കവെ, പരോളിലിറങ്ങി സഹോദരനെയും തലയ്ക്കടിച്ചു കൊന്ന പ്രതിക്ക് കോടതി വീണ്ടും ജീവപര്യന്തം തടവ് വിധിച്ചു. അടൂര്‍ പന്നിവിഴ സ്വദേശിയായ പുതിയ വീട്ടില്‍ മോഹനന്‍ ഉണ്ണിത്താനെയാണ് (65) പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമെ 50,000 രൂപ പിഴയും ഇയാള്‍ ഒടുക്കണം. 2005-ല്‍ സ്വന്തം അമ്മയെ വിറകുകൊള്ളി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചു വരികയായിരുന്നു മോഹനന്‍. ഈ കേസില്‍ പരോളിലിറങ്ങിയപ്പോഴാണ് 2024 ജൂണ്‍ 29-ന് മോഹനന്‍ തന്റെ സഹോദരനായ സതീഷ് കുമാറിനെ ഉലക്ക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. അടൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ ശ്യാം മുരളിയാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഹരിശങ്കര്‍ പ്രസാദ് ഹാജരായി. ക്രൂരമായ ഇരട്ടക്കൊലപാതകങ്ങള്‍ നടത്തിയ പ്രതിക്ക് കോടതി നല്‍കിയ ഈ ശിക്ഷാവിധി നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ഉറപ്പിക്കുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *