പുകയില ഉപയോഗം നിയന്ത്രിക്കുന്നതിനും നിയമവിരുദ്ധമായ വിപണന രീതികള്‍ തടയുന്നതിനുമുള്ള ശക്തമായ നീക്കമായാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്
കുവൈത്ത്: രാജ്യത്തെ ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്ഫോമുകള്‍ വഴി പുകയില ഉല്‍പ്പന്നങ്ങളും സിഗരറ്റുകളും വില്‍ക്കുന്നതിന് കുവൈത്ത് സര്‍ക്കാര്‍ കര്‍ശന നിരോധനം ഏര്‍പ്പെടുത്തി. ഇത് സംബന്ധിച്ച ഉത്തരവില്‍ വാണിജ്യ മന്ത്രി ഒസാമ ബൂദായ് ഒപ്പുവെച്ചു. 2026-ലെ 27-ാം നമ്പര്‍ മന്ത്രിതല ഉത്തരവായി പുറത്തിറക്കിയ പുതിയ നിയമം ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് ടുഡേ’യില്‍ പ്രസിദ്ധീകരിച്ചതോടെ ഉടനടി പ്രാബല്യത്തില്‍ വന്നു.പുതിയ നിയമപ്രകാരം സിഗരറ്റുകള്‍, വിവിധ പുകയില ഉല്‍പ്പന്നങ്ങള്‍, അവയുടെ അനുബന്ധ ഘടകങ്ങള്‍, ഇലക്ട്രോണിക് സിഗരറ്റുകള്‍, ഇ-സിഗരറ്റ് ഉപകരണങ്ങള്‍ എന്നിവ ഡെലിവറി ആപ്പുകള്‍ വഴിയോ മറ്റ് ഡിജിറ്റല്‍ സംവിധാനങ്ങള്‍ വഴിയോ വില്‍ക്കാന്‍ പാടുള്ളതല്ല. പുകയില ഉപയോഗം നിയന്ത്രിക്കുന്നതിനും നിയമവിരുദ്ധമായ വിപണന രീതികള്‍ തടയുന്നതിനുമുള്ള ശക്തമായ നീക്കമായാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്. പ്രായപൂര്‍ത്തിയാകാത്തവരിലേക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ എത്തുന്നത് തടയുക എന്നതും ഈ ഉത്തരവിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.